കുവൈത്ത് സിറ്റി: കേരള സംഗീത നാടക അക്കാദമി (കെ.എസ്.എന്‍.എ) സംഘടിപ്പിച്ച ‘ഗള്‍ഫ് പ്രവാസി അമച്വര്‍ നാടകമത്സരം 2016’ ല്‍ കുവൈത്തില്‍നിന്നുള്ള ‘മുരിക്കി’ന് ഇരട്ടനേട്ടം. മികച്ച നാടകത്തിനും സംവിധായകനുമുള്ള പുരസ്കാരമാണ് നിര്‍ഭയ തിയറ്റേഴ്സിന്‍െറ ‘മുരിക്ക്’ സ്വന്തമാക്കിയത്. ദിലീപ് നടേരി രചനയില്‍ ഭരണകൂടത്തിന്‍െറ ഫാഷിസ്റ്റ് സമീപനത്തിനെതിരായ ചെറുത്തുനില്‍പ് ചിത്രീകരിക്കുന്ന ‘മുരിക്ക്’ ഒരുക്കിയ സുരേഷ് തോലമ്പ്രയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്. മികച്ച രചനക്കുള്ള പുരസ്കാരം കുവൈത്തില്‍നിന്നുള്ള ‘ലാജ്ഈന്‍’ നേടി. നാടകപാഠത്തിന്‍െറ ബാനറില്‍ പ്രവാസി പശ്ചാത്തലത്തില്‍ അഭയാര്‍ഥിപ്രശ്നം ഇതിവൃത്തമാക്കിയുള്ള രചനയാണ് സുനിലിനെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പുരസ്കാരത്തിനര്‍ഹനാക്കിയത്. കെ.കെ. ഷമീജ് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഫ്യൂചര്‍ ഐ തിയറ്ററിന്‍െറ ‘കായാന്തരണ’ത്തിലെ അഭിനയത്തിന് ദീപു മോഹന്‍ദാസിന് സ്പെഷല്‍ ജൂറി പുരസ്കാരം ലഭിച്ചു. ബഹ്റൈനില്‍നിന്നുള്ള ‘കതാര്‍സിസി’ലെ കാളിയപ്പ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എം. ജയശങ്കര്‍ മികച്ച നടനായപ്പോള്‍ ഖത്തറില്‍നിന്നുള്ള ‘കടല്‍കാണുന്ന പാചകക്കാരനി’ലെ ആയിഷ, മീന്‍ എന്നീ വേഷങ്ങളിലത്തെിയ ദര്‍ശന രാജേഷ് മികച്ച നടിയായി. പി. ബാലചന്ദ്രന്‍, ചന്ദ്രദാസന്‍ എന്നിവരടങ്ങിയ ജൂറിയാണ് വിധിനിര്‍ണയം നടത്തിയത്. ഈമാസം 28ന് തിരുവനന്തപുരം കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് കെ.എസ്.എന്‍.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.