കുവൈത്ത് സിറ്റി: കര്‍ശനമായ നടപടികളിലൂടെ മലയാളികള്‍ക്കിടയില്‍ ‘കുവൈത്തിലെ ഋഷിരാജ് സിങ്’ എന്ന് പ്രശസ്തനായ ആഭ്യന്തരമന്ത്രാലയം പൊതുസുരക്ഷാകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലി ഒൗദ്യോഗിക ജോലിയില്‍നിന്ന് പടിയിറങ്ങുന്നു.
അബ്ദുല്‍ ഫത്താഹ് അലിക്ക് പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. ഒൗദ്യോഗികജീവിതത്തിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കണക്കിലെടുത്ത് ലഫ്റ്റനന്‍റ് ജനറല്‍പദവി നല്‍കി ആദരിച്ചുകൊണ്ടാണ് പെന്‍ഷന്‍വിഭാഗത്തിലേക്ക് അദ്ദേഹത്തെ മാറ്റിയത്.
ഉത്തരവ് തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ശക്തമായ തീരുമാനം എടുക്കുന്നതിലും അത് നടപ്പിലാക്കി വിജയിപ്പിക്കുന്നതിലും മന്ത്രാലയത്തിന്‍െറ ചരിത്രത്തില്‍ പ്രഗല്ഭനായ ഉദ്യോഗസ്ഥനായിരുന്നു അബ്ദുല്‍ ഫത്താഹ് അലി. മന്ത്രാലയത്തിന്‍െറ ഭരണതലത്തിലും ഡിപ്പാര്‍ട്മെന്‍റ് തലത്തിലും ഇതിനകം വരുത്തിയ പല പരിഷ്കാരങ്ങള്‍ക്കും നേതൃത്വപരമായ പങ്കാണ് അദ്ദേഹം വഹിച്ചത്. പൊതുസുരക്ഷാകാര്യ അണ്ടര്‍ സെക്രട്ടറിയാകുന്നതിനുമുമ്പ് ആഭ്യന്തരമന്ത്രാലയത്തില്‍ ഗതാഗതവകുപ്പ് ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തിന്‍െറ കാലത്താണ് ആ മേഖലയില്‍ നിരവധി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത്. അക്കാലത്ത് കര്‍ശനമായ ഗതാഗത പരിശോധനകളിലൂടെ നിയമലംഘകര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്തതിനെ തുടര്‍ന്നാണ് ‘കുവൈത്തിലെ ഋഷിരാജ് സിങ്’ എന്ന് മലയാളികള്‍ക്കിടയില്‍ അബ്ദുല്‍ ഫത്താഹ് അല്‍അലിക്ക് പേരുവീണത്.
രാജ്യവ്യാപകമായി അനധികൃത താമസക്കാരെ കണ്ടത്തെുന്നതിനുവേണ്ടിയുള്ള വ്യാപക റെയ്ഡുകളില്‍ നിറസാന്നിധ്യമായിക്കൊണ്ടിരിക്കെയാണ് അബ്ദുല്‍ ഫത്താഹ് അലി ഒൗദ്യോഗികജീവിതത്തോട് വിടപറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.