ജി.സി.സി ട്രാഫിക് വാരാചരണത്തിന്  ഇന്ന് തുടക്കം

കുവൈത്ത് സിറ്റി: ‘നിങ്ങളുടെ തീരുമാനമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്’ എന്ന മുദ്രാവാക്യവുമായി ട്രാഫിക് നിയമ ബോധവത്കരണം ലക്ഷ്യമിട്ട് ഗള്‍ഫ് കോഓപറേറ്റിവ് കൗണ്‍സില്‍ (ജി.സി.സി) ട്രാഫിക് വാരാചരണത്തിന് ഞായറാഴ്ച തുടക്കം. പൊലീസ് ഓഫിസേഴ്സ് ക്ളബില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഗതാഗത വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല യൂസുഫ് അല്‍മുഹന്ന വാരാചരണം ഉദ്ഘാടനം ചെയ്യും.
 വാരാചരണത്തില്‍ സംബന്ധിക്കുന്നതിനായി മറ്റു രാജ്യങ്ങളിലെ ഗതാഗത വകുപ്പ് പ്രതിനിധികള്‍ കുവൈത്തില്‍ എത്തി. ഇവര്‍ കുവൈത്ത് ഗതാഗത മന്ത്രലായം ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും ബോധവത്കരണ പരിപാടികളില്‍ സംബന്ധിക്കുകയും ചെയ്യും. പ്രതിനിധിസംഘം ഗതാഗത പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുകയും ഡ്രൈവര്‍മാര്‍ക്ക് ഗതാഗത നിയമങ്ങള്‍ പ്രതിപാദിക്കുന്ന ലഘുലേഖകള്‍ വിതരണം 
നടത്തുകയും ചെയ്യും. വാരാഘോഷത്തോടനുബന്ധിച്ച് അവന്യൂസ് മാളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്്. ഗതാഗത വകുപ്പിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും പങ്കെടുക്കും.
 പ്രദര്‍ശനത്തിനത്തെുന്നവര്‍ക്ക് സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്‍റ് ട്രാഫിക് നിയമങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമടങ്ങിയ 
ബുക്ലെറ്റുകളും ബ്രോഷറുകളും വിതരണം ചെയ്യും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.