ലൈസന്‍സിലെ മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി –മന്ത്രി

കുവൈത്ത് സിറ്റി: ലൈസന്‍സ് പ്രകാരമുള്ള മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കാത്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമനടപടി ആരംഭിച്ചതായി തൊഴില്‍ മന്ത്രി ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി.
ഇത്തരം കമ്പനികളിലെ തൊഴിലാളികള്‍ തൊഴില്‍ വിപണിയില്‍ അരാജകത്വം സൃഷ്ടിക്കുമെന്നതിനാല്‍ വെച്ചുപൊറുപ്പിക്കാനാവില്ളെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്ക് അവരുടെ രേഖകള്‍ ശരിയാക്കുന്നതിന് തൊഴില്‍ മന്ത്രാലയം രണ്ടുമാസത്തെ ഇളവ് നല്‍കിയിരുന്നു. അത് കഴിഞ്ഞിട്ടും നിയമപരമാക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാവും.
നിയമം ലംഘിച്ച 80ഓളം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരുവിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും. നിയമലംഘനം നടത്തിയ കമ്പനികളിലെ തൊഴിലാളികള്‍ക്ക് അവരുടെ
 രേഖകള്‍ ശരിയാക്കുന്നതിനാണ് കമ്പനികളുടെ പേരുകള്‍പ്രസിദ്ധീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.