സാലിഹ് ഉജൈരിക്ക് 96ാം ജന്മദിനം

കുവൈത്ത് സിറ്റി: രാജ്യത്തെ എക്കാലത്തെയും പ്രമുഖ ഗോളശാസ്ത്രജ്ഞനും കാലാവസ്ഥാ നിരീക്ഷകനുമായ ഡോ. സാലിഹ് അല്‍ഉജൈരിക്ക് 96 വയസ്സ് പൂര്‍ത്തിയായി. ഉജൈരിയുടെ ബഹുമാന്യ വ്യക്തിത്വത്തെ ആദരിച്ചുകൊണ്ട് ശുവൈഖിലെ ബര്‍ജസ് ഹമൂദ് അല്‍ ബര്‍ജസിന്‍െറ ദീവാനിയയില്‍ അദ്ദേഹത്തിന്‍െറ 96ാം ജന്മദിനം ആഘോഷിച്ചു. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെ നിരവധി പേരാണ് ഉജൈരിക്ക് ജന്മദിനാശംസകള്‍ നേരുന്നതിനായി ശുവൈഖിലെ ബര്‍ജസ് അല്‍ ബര്‍ജസിന്‍െറ ദീവാനിയയിലത്തെിയത്. ചെറുപ്പം മുതല്‍ക്കേ ഈ ദീവാനിയയിലെ സന്ദര്‍ശകനായതുകൊണ്ടാണ് ഉജൈരിയുടെ ജന്മദിന പരിപാടികള്‍ ഇവിടെയാക്കാന്‍ തീരുമാനിച്ചതെന്ന് ബര്‍ജസ് പറഞ്ഞു. ദൈവം തന്ന ആയുസ്സ് നാട്ടിനും സമൂഹത്തിനും നന്മകള്‍ കൂടുതല്‍ ചെയ്യുന്നതിനായി വിനിയോഗിക്കണമെന്ന് ഉജൈരി ഓര്‍മിപ്പിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.