മഹ്ബൂല: മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന മദ്യനിര്‍മാണകേന്ദ്രത്തില്‍ റെയ്ഡ്. നിര്‍മാണത്തിന് നേതൃത്വം നല്‍കിയ മലയാളികളില്‍ ഒരാള്‍ പിടിയിലായപ്പോള്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. വന്‍ മദ്യശേഖരവും നിര്‍മാണ സാമഗ്രികളും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. 2000ത്തോളം ലിറ്റര്‍ മദ്യവും വില്‍പനക്ക് തയാറാക്കിവെച്ചിരുന്ന 300 മദ്യകീസുകളുമാണ് പിടിച്ചെടുത്തത്. മഹ്ബൂല ബ്ളോക് ഒന്നിലെ താമസക്കെട്ടിടത്തിന്‍െറ എട്ടാം നിലയില്‍ പ്രവര്‍ത്തിച്ച മദ്യനിര്‍മാണ ക്രേന്ദത്തിലാണ് രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സുരക്ഷാവിഭാഗം റെയ്ഡ് നടത്തിയത്. ഇവിടെ ഏറെക്കാലമായി മദ്യനിര്‍മാണവും വില്‍പനയും നടന്നുവരുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡിനത്തെുന്നത് കണ്ട രണ്ടു കാസര്‍കോട് സ്വദേശികളാണ് ഓടിരക്ഷപ്പെട്ടത്. എന്നാല്‍, കോഴിക്കോട് സ്വദേശി സുരക്ഷാവിഭാഗത്തിന്‍െറ പിടിയിലായി. മദ്യനിര്‍മാണ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്ന മറ്റൊരു കോഴിക്കോട് സ്വദേശി ഒരാഴ്ചമുമ്പ് വേറൊരു കേസില്‍ പിടിയിലായി നാടുകടത്തപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.