കുവൈത്ത് സിറ്റി: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് സിറിയയില്‍ യുദ്ധം നയിച്ചെന്ന കേസില്‍ പിടിയിലായ മൂന്നംഗ കുവൈത്തി സംഘത്തിന്‍െറ തുടര്‍ വിചാരണ കോടതി ഈമാസം 26ലേക്ക് മാറ്റിവെച്ചു. അബൂ തുറാബ് എന്ന് വിളിക്കപ്പെടുന്ന അലി മുഹമ്മദ്, ഇയാളുടെ സഹോദരന്‍, മാതാവ് എന്നിവരുടെ വിചാരണ നടപടികള്‍ സിറ്റിയിലെ കുറ്റാന്വേഷണ കോടതിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവരുകയായിരുന്നു.
ജസ്റ്റിസ് മുഹമ്മദ് അല്‍ദഈജിന്‍െറ അധ്യക്ഷതയിലുള്ള സ്പെഷല്‍ ബെഞ്ചാണ് ഐ.എസ് ബന്ധത്തിന്‍െറ പേരില്‍ അടുത്തിടെ പിടിയിലായ ഇവരുടെ ആദ്യ വിചാരണ നടപടികള്‍ കൈകാര്യം ചെയ്തത്. അതിനിടെ, ബുധനാഴ്ച വിചാരണയുടെ ആദ്യ വേളയില്‍തന്നെ അബൂ തുറാബിന്‍െറ മാതാവ് തനിക്കുമേല്‍ ആരോപിക്കപ്പെട്ട ഐ.എസ് ബന്ധം നിഷേധിച്ചു. ‘താങ്കള്‍ക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടായിരുന്നോ’ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ‘ഞാന്‍ അല്ലാഹുവില്‍ ശരണം തേടുന്നു’ എന്നായിരുന്നു ഇവരുടെ മറുപടി. പിന്നെ എന്തിന് സിറിയയില്‍ പോയതെന്ന ചോദ്യത്തിന് ‘ഐ.എസില്‍ ചേര്‍ന്ന മകന്‍ അബൂ തുറാബിനെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനെ’ന്നും ഇവര്‍ കോടതിയോട് പറഞ്ഞു. അതേസമയം, താന്‍ ഐ.എസില്‍ ചേര്‍ന്ന് സിറിയയില്‍ യുദ്ധം നയിച്ച കാര്യം അബൂതുറാബ് കോടതിയില്‍ നിഷേധിച്ചില്ല.
പക്ഷേ, താന്‍ സിറിയയിലായിരുന്നപ്പോഴും സായുധ പോരാട്ടത്തില്‍ പങ്കെടുത്തിരുന്നില്ളെന്നും മറിച്ച് മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുകയായിരുന്നു തന്‍െറ ചുമതലയെന്നും അബൂ തുറാബ് പറഞ്ഞു. ഭീകരസംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതില്‍ അവസാനം ഖേദം തോന്നിയെന്നും അതിനാല്‍, കുവൈത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നും അബൂ തുറാബ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളിലൂടെയും മറ്റുമുള്ള സന്ദേശ കൈമാറ്റത്തിനിടെ കുവൈത്തിലെ ചില മതപണ്ഡിതന്മാരാണ് തന്‍െറ മനസ്സിലേക്ക് യുദ്ധംചെയ്യാനുള്ള ധൈര്യം പകര്‍ന്നുതന്നതെന്നും അബൂ തുറാബ് കോടതില്‍ വെളിപ്പെടുത്തി. സംഘടനയുടെ പ്രവര്‍ത്തന ശൈലി അസ്വീകാര്യമായി തോന്നിയ താന്‍ ഒന്നിലേറെ പ്രാവശ്യം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഐ.എസ് യഥാര്‍ഥ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നില്ളെന്നും അബൂതുറാബ് കൂട്ടിച്ചേര്‍ത്തു. സിറ്റിയിലെ പ്രധാന കോടതിയില്‍ വന്‍ സുരക്ഷാ ക്രമീകരണത്തോടെയാണ് ഇവരെ വിചാരണക്കത്തെിച്ചത്. സാധാരണ കേസ് നടപടികള്‍ക്കായി എത്തിയവരെയും കോടതി ജീവനക്കാരെയും അടക്കം സൂക്ഷ്മമായ ദേഹ പരിശോധനക്ക് വിധേയമാക്കിയതിനു ശേഷമാണ് അകത്തേക്ക് കടത്തിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.