കുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശികള്‍ക്കുള്ള വന്‍കിട പാര്‍പ്പിട പദ്ധതി അണിയറയില്‍. ‘ദക്ഷിണ മുത്ലഅ സിറ്റി’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള പദ്ധതിയാണ് ഭവനകാര്യ മന്ത്രാലയത്തിന്‍െറയും ഹൗസിങ് വെല്‍ഫെയര്‍ പബ്ളിക് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഒരുങ്ങുന്നത്. പദ്ധതിയുടെ നിര്‍മാണത്തിനായി ഇറ്റലിയിലെ സലീനി കസ്റ്റൂട്ടോറി എന്‍ജിനീയറിങ് കമ്പനി, തുര്‍ക്കിയിലെ കോളിന്‍ ഗ്രൂപ് എന്നിവയുമായി 288 ദശലക്ഷം ദീനാറിന്‍െറ കരാറില്‍ കഴിഞ്ഞമാസം ഹൗസിങ് വെല്‍ഫെയര്‍ പബ്ളിക് അതോറിറ്റി ഒപ്പുവെച്ചിരുന്നു.
പദ്ധതിയുടെ മാനേജ്മെന്‍റ് കണ്‍സല്‍ട്ടന്‍സി സര്‍വിസിനായി അമേരിക്കയിലെ ഹില്‍ ഇന്‍റര്‍നാഷനലുമായി 23.5 ദശലക്ഷത്തിന്‍െറ കരാറിലും ഒപ്പുവെച്ചു. ജഹ്റയില്‍ 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള മുത്ലഅയില്‍ 30,000 ഭവന യൂനിറ്റുകളാണ് നിര്‍മിക്കുക. നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ നാലുലക്ഷം പേര്‍ക്ക് താമസസൗകര്യമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 116 സ്കൂളുകള്‍, 156 പള്ളികള്‍, 48 മിനി മാര്‍ക്കറ്റുകള്‍, 12 പൊതുആരോഗ്യകേന്ദ്രങ്ങള്‍,മൂന്ന് സ്പെഷലൈസ്ഡ് ക്ളിനിക്കുകള്‍ തുടങ്ങിയവയുമുണ്ടാവും. 2018 ഡിസംബറോടെ ആദ്യ നിര്‍മാണ ലൈസന്‍സ് ഇഷ്യു ചെയ്യുന്ന പദ്ധതിയില്‍ വീടുകള്‍ ലഭിക്കുന്നതിന് മുന്‍തൂക്കം ലഭിക്കുക 2010 ജൂണ്‍ 30ന് മുമ്പ് അപേക്ഷ സമര്‍പ്പിച്ച സ്വദേശികള്‍ക്കാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.