ഡി.എന്‍.എ ഡാറ്റാബാങ്ക്: സ്വദേശികളുടെ സാമ്പിളുകള്‍ ഉടന്‍ ശേഖരിക്കും; ആശങ്കയുമായി വിദഗ്ധര്‍

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ സുരക്ഷ ശക്തമാക്കുന്നതിന്‍െറ ഭാഗമായി രാജ്യത്തെ മുഴുവന്‍ പേരുടെയും ഡി.എന്‍.എ ഡാറ്റാബാങ്ക് തയാറാക്കാനുള്ള നടപടികള്‍ക്ക് അധികൃതര്‍ തുടക്കമിട്ടതിനുപിന്നാലെ ആശങ്കയുമായി വിദഗ്ധര്‍ രംഗത്തത്തെി. അന്താരാഷ്ട്ര നിയമരംഗത്ത് പ്രമുഖരായ ചിലരാണ് കുവൈത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ഡി.എന്‍.എ ഡാറ്റാബാങ്ക് സംവിധാനത്തിന്‍െറ സുതാര്യതയില്ലായ്മയിലും രഹസ്യാത്മകതയിലും ആശങ്ക പ്രകടിപ്പിച്ച് രംഗത്തത്തെിയത്.
എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ലോകത്ത് ഒരു രാജ്യത്തും ഡി.എന്‍.എ ഡാറ്റാബാങ്ക് ഒരുക്കിയിട്ടില്ളെന്ന് ലണ്ടനിലെ കിങ്സ് കോളജ് സോഷ്യല്‍ സയന്‍സ് പ്രഫസര്‍ ബാര്‍ബറ പ്രെയിന്‍സാക്ക് പറഞ്ഞു. ‘ലോകത്തൊരു രാജ്യവും ഇങ്ങനെ ഒരു ഉദ്യമത്തിന് തുനിഞ്ഞിട്ടില്ല. ബാക്കിയെല്ലായിടത്തും ക്രിമിനലുകള്‍, ഭീകരവാദികള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളുടെ ഡി.എന്‍.എ വിവരങ്ങള്‍ മാത്രമാണ് വ്യവസ്ഥാപിതമായി ശേഖരിക്കാറുള്ളത്. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള ഇത്തരം ശേഖരണം കുവൈത്ത് അടക്കം ഒപ്പുവെച്ചിട്ടുള്ള ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സിന്‍െറ ലംഘനമാണ് -പ്രെയിന്‍സാക്ക് വ്യക്തമാക്കി. ഡി.എന്‍.എ സാമ്പിളുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഹ്യൂമന്‍റൈറ്റ്സ്വാച്ചിന്‍െറ കുവൈത്ത് മേഖലാ ഗവേഷക ബല്‍കിസ് വില്ളെ ചൂണ്ടിക്കാട്ടുന്നു.
ആര്‍ക്ക്, ഏതുപരിധി വരെയായിരിക്കും ഈ ശേഖരം ഉപയോഗിക്കാനുള്ള അധികാരം എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ നീതിപീഠത്തിന്‍െറ റോള്‍ പോലും ഇതുസംബന്ധിച്ച് കുവൈത്ത് സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ പറയുന്നില്ല -വില്ളെ പറഞ്ഞു.

ബിദൂനികളെപോലുള്ളവരുടെ കാര്യത്തില്‍ വിവേചനത്തിനായി ഇത് ദുരുപയോഗം ചെയ്യപ്പെടുമോ എന്നും ആശങ്കിക്കേണ്ടതുണ്ടെന്ന് ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്‍ ലീഗല്‍ അനലിസ്റ്റ് വഫ ബിന്‍ ഹാസിന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ രാജ്യനിവാസികളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത്.
ഈ വര്‍ഷം നിയമം പ്രാബല്യത്തില്‍വരുകയും ചെയ്തു. രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് കുറ്റാന്വേഷണ രംഗത്ത് പ്രയോജനപ്പെടുത്തുകയാണ് നിയമംകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. സവാബിര്‍ ഇമാം സാദിഖ് മസ്ജിദിലെ ചാവേര്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം ഡി.എന്‍.എ ഡാറ്റാബാങ്ക് എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. തീവ്രവാദിവേട്ടക്ക് പുറമെ വാഹനാപകടം, അഗ്നിബാധ, കൊലപാതകം തുടങ്ങിയ സാഹചര്യങ്ങളില്‍ അന്വേഷണം എളുപ്പമാക്കാനും ഡി.എന്‍.എ ഡാറ്റാബാങ്ക് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ കണക്കുകൂട്ടല്‍. നിശ്ചിത സമയപരിധി നിശ്ചയിച്ച് നിലവില്‍ രാജ്യത്തുള്ളവരുടെയും പുതുതായി എത്തുന്ന വിദേശികളുടെയും ജനിതക മാതൃകകള്‍  ശേഖരിക്കാനാണ് പദ്ധതി.

പരിശോധനക്ക് വിധേയമാകാത്തവര്‍ക്ക് ഒരു വര്‍ഷം തടവോ 10,000 ദീനാര്‍ പിഴയോ ശിക്ഷയായി നല്‍കണമെന്നാണ് നിര്‍ദേശം. തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വ്യാജ സാമ്പിളുകള്‍ സമര്‍പ്പിക്കുകയോ ചെയ്താല്‍ ഏഴുവര്‍ഷം വരെ തടവോ 5,000 ദീനാര്‍ പിഴയോ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയില്‍ സംരക്ഷിക്കപ്പെടുന്ന ജനിതക വിവരങ്ങള്‍ പബ്ളിക് പ്രോസിക്യൂഷന്‍െറ പ്രത്യേക അനുമതിയോടെയല്ലാതെ കൈമാറ്റം ചെയ്യാനോ പരിശോധിക്കാനോ പാടില്ളെന്നും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ സ്വദേശികളുടെ സാമ്പിളാണ് ശേഖരിക്കുക. ഇതിനായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മൂന്നു കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഉടന്‍ ഈ കേന്ദ്രങ്ങള്‍ വഴി സാമ്പിളുകള്‍ ശേഖരിച്ചുതുടങ്ങും. സ്വദേശികളുടെ പാസ്പോര്‍ട്ടുകള്‍ ഇലക്ട്രോണിക്വത്കരിക്കാനും അതില്‍ ഡി.എന്‍.എ വിവരം ഉള്‍പ്പെടുത്താനും അടുത്തിടെ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. അതിലേക്ക് ആവശ്യമായവരുടെ സാമ്പിളുകളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക. ഡി.എന്‍.എ വിഭാഗം, ലബോറട്ടറി, ഓട്ടോമേറ്റഡ് കോഗ്നിഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് ശേഖരണ കേന്ദ്രത്തിലുണ്ടാവുക. ഉമിനീര്‍ വഴിയാണ് ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കുക. ഇതിന് ഒരു മിനിറ്റില്‍ കുറവ് സമയം മാത്രമേ വേണ്ടിവരൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വിദേശികള്‍ക്ക് താമസരേഖ പുതുക്കുന്നതിനോടനുബന്ധിച്ചാവും ഡി.എന്‍.എ
സാമ്പിള്‍ ശേഖരിക്കാനുള്ള സംവിധാനം. സന്ദര്‍ശകവിസയിലത്തെുന്നവരുടെ സാമ്പിളും ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെയത്തെുന്നവരുടെ ഡി.എന്‍.എ സാമ്പിളിനായി വിമാനത്താവളത്തില്‍ തന്നെ സൗകര്യമൊരുക്കാനാണ് അധികൃതരുടെ തീരുമാനം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.