കുവൈത്ത് സിറ്റി: ഒരുമാസത്തെ വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ആത്മീയ ഉണര്‍വിനൊടുവില്‍ ഈദുല്‍ ഫിത്ര്‍ ഒരിക്കല്‍കൂടി വിരുന്നത്തെുമ്പോള്‍ രാജ്യം ആഘോഷത്തിലേക്ക് വഴിമാറുന്നു. പെരുന്നാളിനെ ആഹ്ളാദപൂര്‍വം വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യനിവാസികള്‍. എന്നാല്‍, ആക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും സുരക്ഷ കള്‍ശനമാക്കിയത് ആഘോഷപ്പൊലിമ തെല്ളൊന്ന് കുറയാന്‍ ഇടയാക്കിയേക്കും. സുരക്ഷ മുന്‍നിര്‍ത്തി ഇത്തവണ ഈദ്ഗാഹുകള്‍ക്കടക്കം നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. പെരുന്നാളിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആഘോഷം കെങ്കേമമാക്കാനുള്ള വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെ സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് വിശ്വാസികള്‍. ചൂട് കടുത്തതും വ്രതസമയം കൂടുതലുമായിരുന്നെങ്കിലും പതിവുപോലെ പെരുന്നാളിനോടനുബന്ധിച്ച് ഇക്കുറിയും രാജ്യത്തെ ഷോപ്പിങ് കോംപ്ളക്സുകളിലും മാര്‍ക്കറ്റുകളിലും വന്‍ തിരക്ക് തന്നെയാണ് അനുവഭപ്പെടുന്നത്.
അസഹനീയമായ ചൂട് കാരണം പലരും പെരുന്നാള്‍ ഷോപ്പിങ് നോമ്പുതുറക്ക് ശേഷമാക്കിയതിനാല്‍ രാത്രിയിലാണ് മാര്‍ക്കറ്റുകള്‍ സജീവമാകുന്നത്. രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകളായ അവന്യൂസ് മാള്‍, 360 മാള്‍, വിവിധ ഹൈപ്പര്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലായിടത്തും ദിവസങ്ങളായി തിരക്ക് തന്നെയാണ്. പെരുന്നാള്‍ പ്രമാണിച്ച് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് മാധ്യമങ്ങളിലൂടെയും ബുക്ലെറ്റ് വഴിയും പരസ്യം ചെയ്തതിനാല്‍ തീരുന്നതിനുമുമ്പ് ഓഫര്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനാണ് പലരുടെയും ശ്രദ്ധ.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പെരുന്നാളിനണിയേണ്ട പുത്തന്‍ വസ്ത്രങ്ങളുടെ വന്‍ശേഖരവും വൈവിധ്യങ്ങളുമായി റെഡിമെയ്ഡ് ഷോപ്പുകളും സജീവമായിട്ടുണ്ട്. സാധാരണക്കാരായ പ്രവാസികളെയും കുടുംബങ്ങളായി കഴിയുന്ന ഭേദപ്പെട്ട പ്രവാസികളെയും പരിഗണിക്കാന്‍ സാധിക്കുന്ന തരത്തില്‍ വില വ്യത്യാസങ്ങളോടെയാണ് റെഡിമെയ്ഡ് ഷോപ്പുകളിലും മറ്റും വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. രുചികരമായ വിഭവങ്ങള്‍ തയാറാക്കാനുള്ള സാധനങ്ങള്‍ തേടി ഭക്ഷ്യവില്‍പന കേന്ദ്രങ്ങളിലേക്കും മത്സ്യമാര്‍ക്കറ്റുകളിലേക്കുമുള്ള തിരക്കും കൂടി. പെരുന്നാള്‍ വിപണി സജീവമായതോടെ വിവിധ തരം മാംസങ്ങള്‍ക്കും മത്സ്യത്തിനും പഴവര്‍ഗങ്ങള്‍ക്കും വില താരതമ്യേന കൂടി. ശര്‍ഖിലെ മത്സ്യമാര്‍ക്കറ്റില്‍ കഴിഞ്ഞദിവസങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. പണം പ്രശ്നമാക്കാതെ ഹമൂര്‍, ആവോലി പോലുള്ള മുന്തിയ മത്സ്യങ്ങളുടെ ശേഖരം സ്വന്തമാക്കി നേരത്തേ വീടുകളിലത്തെിക്കുകയെന്ന കാഴ്ചപ്പാടാണ് പല സ്വദേശികള്‍ക്കും. എക്സ്ചേഞ്ചുകളിലും പണമിടപാട് സ്ഥാപനങ്ങളിലും വന്‍ ജനത്തിരക്കാണ്. തങ്ങള്‍ ഇവിടെയാണെങ്കിലും പണത്തിന്‍െറ കുറവ് കാരണം നാട്ടിലെ ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും പെരുന്നാള്‍ ആഘോഷത്തിന് ഭംഗം നേരിടരുതെന്ന ജാഗ്രതയോടെ നാട്ടിലേക്ക് പണമയക്കുന്ന തിരക്കിലാണ് മിക്കവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.