ഗ്വണ്ടാനമോയില്‍നിന്ന് അവസാനത്തെ  കുവൈത്തി തടവുകാരനും മോചിതനാവുന്നു

കുവൈത്ത് സിറ്റി: അമേരിക്കയുടെ കീഴിലുള്ള കുപ്രസിദ്ധമായ ഗ്വണ്ടാനമോ തടവറയില്‍ വ്യാഴവട്ടത്തിലേറെയായി പുറംലോകം കാണാതെ കഴിയുന്ന അവസാനത്തെ കുവൈത്തി പൗരനും മോചിതനാവുന്നു. ഫായിസ് അല്‍ കന്ദരിയാണ് മോചിതനായി ഈമാസം ഒമ്പതിന് കുവൈത്തില്‍ തിരിച്ചത്തെുന്നത്. ഗ്വണ്ടാനമോയിലെ കുവൈത്തി തടവുകാരുടെ മോചനകാര്യങ്ങളുമായി ബന്ധപ്പെട്ട പ്രത്യേകസമിതി മേധാവി അഡ്വ. ഖാലിദ് അല്‍അൗദയാണ് ഇക്കാര്യമറിയിച്ചത്. 
രാജ്യ രക്ഷാ വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘവുമായി സ്പെഷല്‍ ചാര്‍ട്ടേഡ് വിമാനം ഫായിസിനെ സ്വീകരിക്കാന്‍ ഗ്വണ്ടാനമോയിലേക്ക് വ്യാഴാഴ്ച തിരിക്കും. സാങ്കേതിക തടസ്സങ്ങളൊന്നുമില്ളെങ്കില്‍ ശനിയാഴ്ച പുലര്‍ച്ചെ ഫായിസ് കന്ദരി ജന്മദേശത്ത് വിമാനമിറങ്ങുമെന്ന് ഖാലിദ് ഒൗദ വ്യക്തമാക്കി. അതേസമയം, മാതാപിതാക്കള്‍ക്കും സഹോദരന്മാര്‍ക്കുംമാത്രമേ, വിമാനത്താവളത്തില്‍ ഫായിസിനെ സ്വീകരിക്കാന്‍ അനുവാദംനല്‍കുകയുള്ളൂകുവൈത്തിന്‍െറ നിരന്തരമായ സമ്മര്‍ദങ്ങളത്തെുടര്‍ന്ന്  ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് ഫായിസിനെ മോചിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് യു.എസ് വിദേശകാര്യമന്ത്രി അമേരിക്കന്‍ കോണ്‍ഗ്രസിന് കത്തുനല്‍കിയത്. ഒരുമാസം കഴിഞ്ഞയുടനത്തെന്നെയാണ് ഫായിസിന്‍െറ മോചനം സാധ്യമാവാന്‍ പോവുന്നത്. 
ഫായിസിനെ വിമാനത്താവളത്തില്‍നിന്ന് നേരെ ചികിത്സക്കായി മിലിട്ടറി ആശുപത്രിയിലേക്കാണ് മാറ്റുക. തടവറയിലെ നീണ്ടകാലത്തെ പീഡനം തളര്‍ത്തിയ ശരീരം സ്വന്തംനാട്ടില്‍ വീണ്ടെടുക്കാനുള്ള സാഹചര്യമൊരുക്കും. ചികിത്സ പൂര്‍ത്തിയായശേഷം സാധാരണജീവിതം വീണ്ടെടുക്കാനുള്ള പരിശീലനം നല്‍കുന്നതിന് പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയാണ് ചെയ്യുക. 13 വര്‍ഷം മുമ്പാണ് മറ്റ് കുവൈത്തികളോടൊപ്പം ഫായിസിനെ യു.എസ് സൈനികര്‍ പിടികൂടി ഗ്വണ്ടാനമോയിലത്തെിച്ചത്. കുവൈത്തിന്‍െറ ശക്തമായ ഇടപെടലിനത്തെുടര്‍ന്ന് ഗ്വണ്ടാനമോയിലെ മറ്റ് കുവൈത്തി തടവുകാരെല്ലാം മോചിതരായിട്ടുണ്ട്. ഫായിസിന്‍െറകൂടെ 11 വര്‍ഷത്തോളം തടവറയിലുണ്ടായിരുന്ന ഫൗസി അല്‍ ഒൗദയാണ് ഇതിനുമുമ്പ് അവസാനം മോചിപ്പിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഫൗസി കുവൈത്തില്‍ തിരിച്ചത്തെിയത്. 
2001ലാണ് ഫായിസ് അഫ്ഗാനിസ്താനിലേക്ക് പോകുന്നത്. കുടുംബത്തിലെ ഇളയ സന്തതിയായ ഫായിസിന്‍െറ യാത്ര കാന്‍സര്‍ ബാധിച്ച മാതാവിന്‍െറ ആഗ്രഹം നിറവേറ്റാനായിരുന്നു. പ്രിയ മാതാവ് നിര്‍ദേശിച്ചതുപ്രകാരം അഫ്ഗാനിലെ ഒരു ഗ്രാമത്തിലെ പള്ളിയുടെ അറ്റകുറ്റപ്പണി നടത്താനും രണ്ടു കിണറുകള്‍ കുഴിപ്പിക്കാനുമായിരുന്നു ആ യാത്ര. 1997ല്‍ അഫ്ഗാനിലും 1994ല്‍ ബോസ്നിയയിലും പോയിട്ടുള്ള ഫായിസിന് സന്നദ്ധപ്രവര്‍ത്തനം പുത്തരിയായിരുന്നില്ല. ഫായിസ് ഭീകരപ്രവര്‍ത്തനത്തിനാണ് അഫ്ഗാനിലേക്ക് പോയതെന്നാണ് അമേരിക്കന്‍ വാദം. 2001 അവസാനത്തോടെ കുവൈത്തില്‍നിന്ന് പുറപ്പെട്ട് പാകിസ്താനിലെ ഭീകര പരിശീലനകേന്ദ്രത്തില്‍ രണ്ടുമാസം തങ്ങിയാണ് ഫായിസ് അഫ്ഗാനില്‍ അല്‍ഖാഇദക്കൊപ്പം ചേര്‍ന്നതെന്ന് അമേരിക്ക പറയുന്നു. എന്നാല്‍, ഇതൊന്നും തെളിയിക്കപ്പെട്ടില്ല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.