ഡോ. ശ്രീകുമാര്‍ നിര്യാതനായി

കുവൈത്ത് സിറ്റി: നാഷനല്‍ ഫോറം (നാഫോ) കുവൈത്ത് പ്രസിഡന്‍റും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ഡോ. ടി.എസ്. ശ്രീകുമാര്‍ (59) നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാര്‍ അര്‍ബുദബാധയെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു. കുവൈത്ത് യൂനിവേഴ്സിറ്റി ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ ചീഫ് കണ്‍സല്‍ട്ടന്‍റായിരുന്ന അദ്ദേഹം അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ പ്രഫഷനല്‍സ് ഉള്‍പ്പെടെ നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകളില്‍ അംഗമായിരുന്നു. ഭാര്യ: പ്രീത. മക്കള്‍: ബാലഗോപാല്‍, കവിത. 

അനുശോചിച്ചു
കുവൈത്ത് സിറ്റി: അഡൈ്വസറി ബോര്‍ഡംഗം കൂടിയായ ഡോ. ശ്രീകുമാറിന്‍െറ നിര്യാണത്തില്‍ ജീവകാരുണ്യ സംഘമായ ‘നിലാവ്’ കുവൈത്ത് അനുശോചിച്ചു. സാമൂഹിക പ്രവര്‍ത്തനരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ശ്രീകുമാറിന്‍െറ വിയോഗം കുവൈത്തിലെ പൊതുസമൂഹത്തിന് കനത്ത നഷ്ടമാണെന്ന് നിലാവ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.