യമനില്‍ കുവൈത്തി സൈനികര്‍ കൊല്ലപ്പെട്ടെന്ന  വാര്‍ത്ത കുവൈത്ത് നിഷേധിച്ചു

കുവൈത്ത് സിറ്റി: യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദൗത്യത്തില്‍ പങ്കെടുക്കുന്നതിനിടെ കുവൈത്തി സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പ്രതിരോധമന്ത്രാലയം നിഷേധിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് യമനില്‍ യുദ്ധത്തിനിടെ കുവൈത്തി സൈനികന്‍ കൊല്ലപ്പെട്ടതായ വാര്‍ത്ത വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതേമസമയം, വാര്‍ത്ത അടിസ്ഥാന വിരുദ്ധമാണെന്നും നിജസ്ഥിതി അറിയാതെ ഇത്തരത്തിലുളള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും പ്രതിരോധ മന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്മെന്‍റ് ആവശ്യപ്പെട്ടു. കൂടുതല്‍ പ്രതികരണങ്ങള്‍ വിളിച്ചുവരുത്തിയേക്കാവുന്ന ഇത്തരം വാര്‍ത്തകളുടെ കൃത്യത ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്‍റില്‍നിന്ന് അറിയാന്‍ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.