കുവൈത്ത് സിറ്റി: രാജ്യത്തെ കൃഷിയിടങ്ങളില്‍ നടക്കുന്ന അനധികൃതപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായനടപടികള്‍ കൈക്കൊള്ളുമെന്ന് കാര്‍ഷിക-മത്സ്യവിഭവ സംരക്ഷണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഏറ്റെടുക്കുന്ന സമയത്ത് കരാറില്‍ സൂചിപ്പിച്ച പ്രകാരമല്ലാതെ കൃഷിയിടങ്ങള്‍ അനധികൃതമായി കൈകാര്യംചെയ്യുന്നവരുടെ അനുമതി പിന്‍വലിക്കുമെന്ന് അതോറിറ്റി ഭരണകാര്യ ഡയറക്ടര്‍ നബീല അല്‍ ഖലീലാണ് താക്കീത് നല്‍കിയത്. പച്ചക്കറികളുള്‍പ്പെടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൃഷിചെയ്യുന്നതിന് പ്രത്യേകമേഖലകളും ആടുമാടുകള്‍, ഒട്ടകങ്ങള്‍ ഉള്‍പ്പെടെ കാലികളെ വളര്‍ത്തിപരിപാലിക്കുന്നതിന് പ്രത്യേകയിടങ്ങളുമാണ് അതോറിറ്റി ഉടമകള്‍ക്ക് അനുവദിച്ചുനല്‍കുക. അതോറിറ്റി നിര്‍ണയിച്ചുകൊടുത്ത ഇടങ്ങള്‍ നിശ്ചിത കാര്‍ഷികവൃത്തികള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് നിയമലംഘനമാണ്. എന്നാല്‍, രാജ്യത്തെ പല കര്‍ഷകരും ഇക്കാര്യത്തില്‍ നിയമനിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നുണ്ടെന്നാണ് അധികൃതര്‍ കണ്ടത്തെിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.