കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശചികിത്സയുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായ ആരോപണം നിലനില്‍ക്കെ വാസ്തയിലൂടെ (ദു$സ്വാധീനമുപയോഗിച്ച്) 6456 സ്വദേശികള്‍ വിദേശരാജ്യങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ ചികിത്സ നടത്തിയതായി വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് ജനറല്‍ ഓഡിറ്റിങ് വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പാര്‍ലമെന്‍റ് അംഗങ്ങള്‍, ഭരണ കുടുംബത്തിലെ ഉന്നതവ്യക്തികള്‍ എന്നിവരുടെ വാസ്തകളുപയോഗിച്ചാണ് ഇത്രയുംപേര്‍ വിദേശചികിത്സ ഒപ്പിച്ചെടുത്തതെന്നാണ് കണ്ടത്തൊനായത്.
2014 ജനുവരി മുതല്‍ 2015 ജനുവരി വരെ കാലയളവിലാണ് ഇത്രയുംപേര്‍ അനധികൃത വഴികളുപയോഗിച്ച് സര്‍ക്കാറിന്‍െറ ചെലവില്‍ വിദേശയാത്രയും ചികിത്സാ സൗകര്യങ്ങളും നടത്തിയത്.
അതേസമയം, സ്വദേശികളുടെ സൗജന്യ വിദേശചികിത്സയുമായി ബന്ധപ്പെട്ട് ഓഡിറ്റര്‍ ജനറല്‍ പുറത്തുവിട്ട കാര്യങ്ങള്‍ ആരോഗ്യമന്ത്രാലയം നിഷേധിച്ചു. വിദഗ്ധരായ അംഗീകൃത ഡോക്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ഹരായ രോഗികളെമാത്രമാണ് വിദേശങ്ങളില്‍ ചികിത്സക്കയക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിദേശചികിത്സയിലെ ക്രമക്കേടുകളുള്‍പ്പെടെ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി അലി അല്‍ ഉബൈദിയെ പാര്‍ലമെന്‍റില്‍ കുറ്റവിചാരണ നടത്താനിരിക്കെ പുറത്തുവന്ന റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.