അവശനിലയിലായ അധ്യാപികക്ക് കൈത്താങ്ങായി ശിഷ്യയും സാമൂഹിക പ്രവര്‍ത്തകരും

കുവൈത്ത് സിറ്റി: പ്രായാധിക്യവും അപകടവും സമ്മാനിച്ച ശാരീരിക ബുദ്ധിമുട്ടുകളാല്‍ മുറിയില്‍ ഒറ്റപ്പെട്ടുകഴിയുകയായിരുന്ന അധ്യാപികയെ ശിഷ്യയും സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലത്തെിച്ചു.  താമസരേഖകളും പാസ്പോര്‍ട്ടും നഷ്ടമായതിനാല്‍ ചികിത്സ തേടാനോ നാട്ടില്‍പോകാനോ കഴിയാതെ പ്രയാസത്തിലായിരുന്ന ഹൈദരാബാദ് സ്വദേശി റസ്വി അസ്ഹരി ബീഗത്തെയാണ് (81) ശിഷ്യ ഗുല്‍നാസും വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലത്തെിച്ചത്. 
ഹൈദരാബാദ് ഓള്‍ഡ് സിറ്റി സ്വദേശിയായ റസ്വി അസ്ഹരി ബീഗം 47 വര്‍ഷമായി കുവൈത്തിലുണ്ട്. മൂന്നു പതിറ്റാണ്ടോളം സാല്‍മിയ പാകിസ്താന്‍ സ്കൂളില്‍ മൂന്നു തലമുറകള്‍ക്ക് അറിവ് പകര്‍ന്നുനല്‍കിയ ഈ അധ്യാപിക കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരിയായി വായുസഞ്ചാരം പോലുമില്ലാത്ത മുറിയിലാണ് താമസം.  വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ച വാഹനാപകടമാണ് ഇവരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയത്. അപകടത്തില്‍ വലതുകാലിനും കൈക്കും  സാരമായി പരിക്കേറ്റു. ഇതിന്‍െറ ചികിത്സയിലിരിക്കെയാണ് സാല്‍മിയയില്‍ ഇവര്‍ താമസിച്ച ഫ്ളാറ്റ് പുതുക്കിപ്പണിയുന്നതിനായി പൊളിച്ചുമാറ്റിയത്. തുടര്‍ന്ന്, താമസം അബ്ബാസിയയിലേക്ക് മാറ്റി. അബ്ബാസിയയിലെ ഫ്ളാറ്റിലത്തെി ദിവസങ്ങള്‍ക്കുള്ളില്‍ കെട്ടിടത്തിന്‍െറ സീലിങ് അടര്‍ന്നുവീണ് ഇടതുകാലിന് പരിക്കേറ്റു. ഇതോടെ, പൂര്‍ണമായും കിടപ്പിലായ ഇവര്‍ക്ക് ഇഖാമ പുതുക്കിനല്‍കാമെന്ന് വിശ്വസിപ്പിച്ച് സ്വദേശി പൗരന്‍ പണവും പാസ്പോര്‍ട്ടുമായി കടന്നുകളയുകകൂടി ചെയ്തതോടെ അക്ഷരാര്‍ഥത്തില്‍ ദുരിതക്കടലിലായി. 
ഏറെനാള്‍ തന്‍െറ അധ്യാപികയായിരുന്ന റസ്വി അസ്ഹരി ബീഗത്തിന്‍െറ ദയനീയാവസ്ഥയറിഞ്ഞ ശിഷ്യ ഗുല്‍നാസ് വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ഇവരുടെ സഹായത്തോടെ ആശുപത്രിയിലത്തെിച്ചു. തന്‍െറ ദുരിതാവസ്ഥ ഇവര്‍ നാട്ടിലറിയിച്ചിരുന്നില്ല. സാമൂഹികപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ എത്രയും പെട്ടെന്ന് നാട്ടിലത്തെിക്കാന്‍ സഹായിക്കണം എന്നായിരുന്നു സഹോദരങ്ങളുടെ അഭ്യര്‍ഥന. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ യാത്രാരേഖകള്‍ ശരിയാക്കി ഇവരെ നാട്ടിലത്തെിക്കാനുള്ള ശ്രമത്തിലാണ്  വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രവര്‍ത്തകര്‍. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.