കുവൈത്ത് സിറ്റി: ഏറ്റവും നീളം കൂടിയ പതാക പാറിച്ച കുവൈത്തിന് ലോകതലത്തില്‍ അംഗീകാരം.
വെള്ളിയാഴ്ച മീന അബ്ദുല്ലയിലാണ് 107 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ ദേശീയപതാക പാറിയത്. ഇത്രയും നീളത്തില്‍ ഇതുവരെ ഒരു രാജ്യത്തിന്‍െറും ദേശീയ പതാക നിര്‍മിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ പതാക ഗിന്നസ് ബുക്കില്‍ ഇടംനേടുകയും ചെയ്തു.
മന്ത്രിസഭാകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അല്‍ അബ്ദുല്ല അസ്സബാഹിന്‍െറയും അന്താരാഷ്ട്ര ഗിന്നസ് ബുക്ക് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഭൂമിയില്‍നിന്ന് 500 മീറ്റര്‍ ഉയരത്തിലാണ് റിമോട്ട് കണ്‍ട്രോള്‍ വിമാനത്തില്‍ ബന്ധിപ്പിച്ച് പതാക പറത്തിയത്.
അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ അധികാരാരോഹണത്തിന്‍െറ 10ാം വാര്‍ഷികവും രാജ്യത്തിന്‍െറ ദേശീയ, വിമോചന ദിനാഘോഷങ്ങളും പ്രമാണിച്ച് അഹ്മദ് മുഹമ്മദ് അല്‍ ബസ്സാം എന്ന സ്വദേശിയാണ് നീളംകൂടിയ പതാക രൂപകല്‍പന ചെയ്തത്.
കൊടിപറത്തല്‍ ചടങ്ങിന് ശേഷം പരിശോധിച്ച് അളവ് നിര്‍ണയം നടത്തിയാണ് ഇതുവരെ നിര്‍മിക്കപ്പെട്ട പതാകകളില്‍ ഏറ്റവും നീളം കൂടിയതാണ് ഇതെന്ന് പ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയത്.
ഈ അംഗീകാരം അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനും സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ രാജ്യനിവാസികള്‍ക്കും സമര്‍പ്പിക്കുന്നതായി അഹ്മദ് മുഹമ്മദ് ബസ്സാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.