കുവൈത്ത് എയര്‍വേസ് ആയിരം വിദേശ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നു

കുവൈത്ത് സിറ്റി: രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികവെല്ലുവിളിയുടെ പ്രത്യേക സാഹചര്യത്തില്‍ വിദേശികളായ 1000 ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ കുവൈത്ത് എയര്‍വേസ് ഒരുങ്ങുന്നു. കുവൈത്ത് എയര്‍വേസ് എക്സിക്യൂട്ടിവ് ഓഫിസര്‍ അബ്ദുല്ല അല്‍ശഹ്റാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 
ഇതുകൂടാതെ അടുത്ത് രണ്ടു വര്‍ഷത്തിനിടയില്‍ 1350 സ്വദേശി ജീവനക്കാരെ നിര്‍ബന്ധിതവിരമിക്കല്‍ പദ്ധതിയിലുള്‍പ്പെടുത്തി മാറ്റിനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖിന്‍െറ കുവൈത്ത് അധിനിവേശം വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്ക് ഏറെ ഇരയാവേണ്ടിവന്നിട്ടുണ്ട് രാജ്യത്തിന്‍െറ സ്വന്തം വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേസിന്. 
നിലവില്‍ സ്വദേശികളും വിദേശികളുമായി 5800 പേര്‍ ജോലി ചെയ്യുന്ന കുവൈത്ത് എയര്‍വേസ് എല്ലാം
തരണംചെയ്താണ് ഇന്നത്തെ അവസ്ഥയിലത്തെിയതെന്ന് അബ്ദുല്ല അല്‍ ശര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.