കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളിലേതുപോലെ കുവൈത്തിലും മാരകമായ അര്‍ബുദരോഗം വ്യാപിച്ചുകൊണ്ടിരിക്കുന്നതായി മുന്നറിയിപ്പ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം 2000 പേര്‍ പുതുതായി അര്‍ബുദത്തിന്‍െറ പിടിയില്‍ അകപ്പെടുന്നുണ്ട്.
ഇതില്‍ 400 പേരുടെ അസുഖം ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു. ഇതില്‍ ഓരോരുത്തരുടെയും ഇവിടത്തെയും വിദേശത്തെയും വിദഗ്ധ ചികിത്സക്കായി 30,000 ദീനാര്‍വരെ രാജ്യത്തിന് ചെലവഴിക്കേണ്ടതായും വരുന്നുണ്ട്. ലോകതലത്തില്‍ നടക്കുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ ആരോഗ്യമന്ത്രാലയത്തിലെ സേവനകാര്യങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഖശ്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2008ല്‍ ലോക ജനസംഖ്യയില്‍ 7.6 മില്യണ്‍ ആളുകള്‍ മരിക്കാനിടയായത് കാന്‍സര്‍മൂലമാണ്. ലോകത്ത് ദിനംപ്രതിയുണ്ടാകുന്ന മരണങ്ങളില്‍ 13 ശതമാനവും മാരകമായ കാന്‍സര്‍ പിടിപെട്ടാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. ഹൃദയസംബന്ധമായ രോഗം കഴിച്ചാല്‍ കുവൈത്തില്‍ ആളുകളെ മരണത്തിലേക്കത്തെിക്കുന്ന കാരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കാന്‍സര്‍.
പുരുഷന്മാരില്‍ കണ്ടുവരുന്ന വൃക്കസംബന്ധമായ കാന്‍സറാണ് ഇതില്‍ കൂടുതലും. 14.3 ശതമാനമാണ് കിഡ്നിക്ക് കാന്‍സര്‍ ബാധിച്ച് ചികിത്സക്ക് എത്തുന്നവരുടെ തോത്. തെറ്റായ ഭക്ഷണരീതികള്‍, പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതിലെ കുറവ്, വ്യായാമമില്ലായ്മ, പുകവലിയും മദ്യപാനവും തുടങ്ങിയ കാരണങ്ങളാണ് ആളുകളെ അര്‍ബുദരോഗികളാക്കുന്ന പ്രധാന ഘടകങ്ങള്‍. കരള്‍, തൊണ്ട, ഉദരം എന്നീ അവയവങ്ങളിലാണ് പുരുഷന്മാരില്‍ കൂടുതല്‍ കണ്ടുവരുന്ന കാന്‍സറെങ്കില്‍ സത്രീകളില്‍ സ്തനാര്‍ബുദം തന്നെയാണ് ഒന്നാം സ്ഥാനത്തെന്ന് ഡോ. മുഹമ്മദ് ഖശ്തി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.