ലബനാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ  കുവൈത്തി പൗരനെ വിട്ടയച്ചു

കുവൈത്ത് സിറ്റി: ലബനാനില്‍ ഏതാനും ദിവസം മുമ്പ് തട്ടിക്കൊണ്ടുപോകലിന് ഇരയായ കുവൈത്തി പൗരനെ അപഹര്‍ത്താക്കള്‍ വിട്ടയച്ചു. മുഹ്സിന്‍ ബര്‍റാക് ഫലാഹ് മാജിദ് എന്ന കുവൈത്തിയെയാണ് അജ്ഞാതസംഘം വിട്ടയച്ചത്. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ ഹമദ് അസ്സബാഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വദേശിയെ കാണാതായ അന്നുമുതല്‍ കുവൈത്ത് വിവിധതലങ്ങളില്‍ ലബനാന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരുകയായിരുന്നു. തങ്ങളുടെ പൗരനെ അപഹര്‍ത്താക്കളില്‍നിന്ന് മോചിപ്പിക്കാനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളണമെന്ന കുവൈത്തിന്‍െറ അഭ്യര്‍ഥന മാനിച്ച് ശക്തമായ നീക്കങ്ങളാണ് ലബനാന്‍ നടത്തിവന്നത്. 
അതിന്‍െറ ഫലമായാണ് മുഹ്സിന്‍ ബര്‍റാക് ഫലാഹ് മാജിദിനെ സംഘം മോചിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ജനുവരി 17ന് തന്‍െറ ലബനാനിലെ തന്‍െറ കൃഷിയിടത്തില്‍നിന്നാണ് അപഹര്‍ത്താക്കള്‍ മുഹ്സിന്‍ മാജിദിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ലബനാന്‍ പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ ഇദ്ദേഹത്തിന്‍െറ വാഹനം ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടത്തെിയെങ്കിലും മാജിദിനെ കണ്ടത്തൊന്‍ സാധിച്ചില്ല. 
നേരത്തേ ജഹ്റ സുരക്ഷാവിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്ന മാജിദ് ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷം ലബനാനില്‍ കാര്‍ഷികവൃത്തിയില്‍ വ്യാപൃതനാവുകയായിരുന്നു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മാജിനെ ഉടന്‍ കുവൈത്തിലത്തെിക്കുമെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേ
ര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.