കോഴിക്കോട് ഫെസ്റ്റ് മാര്‍ച്ച് മൂന്നിന്  

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈത്ത് ഏഴാം വാര്‍ഷികം ‘കോഴിക്കോട് ഫെസ്റ്റ് -2017’ മാര്‍ച്ച് മൂന്നിന് അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടത്തും. 
ഇതിനായി 201 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: പി.വി. നജീബ് (ജന. കണ്‍)., ഒ.എം. സന്തോഷ്, സമീര്‍ വെള്ളയില്‍, വാണിശ്രീ സന്തോഷ് ((ജോ. കണ്‍).  മറ്റു കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി ഷരീഫ് താമരശ്ശേരി (പ്രോഗ്രാം), പി.ഡി. രാഗേഷ് (സ്പോണ്‍സര്‍ഷിപ്), സിദ്ധാര്‍ഥന്‍ (കൂപ്പണ്‍), കെ. ഷൈജിത് (സുവനീര്‍), സി. ഹനീഫ് (ഫിനാന്‍സ്), കെ.ടി. ദാസ് (പബ്ളിസിറ്റി), എസ്. ശ്രീനിഷ് (സ്റ്റേജ്), ഹസ്സന്‍കോയ (റിസപ്ഷന്‍), നിഖില്‍ പവൂര്‍ (മെമ്പര്‍ഷിപ് ആന്‍ഡ ഡാറ്റ), കെ. കുഞ്ഞിരാമന്‍ (ഫുഡ്), എം. മുജീബ് (വളന്‍റിയര്‍), കെ. നൗഷാദ് (ട്രാന്‍സ്പോര്‍ട്ട്) തുടങ്ങിയവരെയും തെരഞ്ഞെടുത്തു. അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ അല്‍മുല്ല എക്സ്ചേഞ്ച് മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ സൈമണ്‍ യുവ വ്യവസായി വര്‍ഗീസ് പോളിന് നല്‍കി കൂപ്പണ്‍ പ്രകാശനം നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് ഇ. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാമകൃഷ്ണന്‍, രക്ഷാധികാരികളായ ഹമീദ് കേളോത്ത്, കെ. അബൂബക്കര്‍, എം. ശാന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍ സെക്രട്ടറി ഷരീഫ് താമരശ്ശേരി സ്വാഗതവും ട്രഷറര്‍ സി. ഹനീഫ് നന്ദിയും പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.