കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് അപ്പാര്‍ട്ട്മെന്‍റുകളുടെ ഉടമാവകാശത്തിന് അവസരം നല്‍കണമെന്ന് റിയല്‍ എസ്റ്റേറ്റ് ഓണേഴ്സ് യൂനിയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇങ്ങനെ ഉടമാവകാശം നല്‍കുന്നതിലൂടെ പൗരത്വം നല്‍കുകയല്ളെന്നും പൗരന്മാര്‍ക്കുള്ള ഏതെങ്കിലും പ്രത്യേകാവകാശത്തിനും ഇതുവഴി വിദേശികള്‍ അര്‍ഹരാവുകയില്ളെന്നും യൂനിയന്‍ ഊന്നിപ്പറഞ്ഞു.
മറ്റു ചില ജി.സി.സി രാജ്യങ്ങളില്‍ വിദേശികള്‍ക്ക് അപ്പാര്‍ട്ട്മെന്‍റുകളുടെ അവകാശമുണ്ട്. ആശങ്കപ്പെടുന്നതുപോലുള്ള ഒരു പ്രശ്നവും അവിടെ ഉണ്ടായിട്ടില്ല. വിവിധ മേഖലകളില്‍ ഉണര്‍വുണ്ടാവാനും സമ്പദ്വ്യവസ്ഥ ശക്തിപ്പെടാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും സഹായിക്കുന്നതാണ് ഈ മാറ്റം. സ്വദേശി യുവാക്കള്‍ക്കും ഇതുകൊണ്ട് ഗുണമേ ഉണ്ടാവൂ. പ്രതിവര്‍ഷം 1000 അപ്പാര്‍ട്ട്മെന്‍റുകള്‍ വിദേശികള്‍ക്ക് വില്‍ക്കാന്‍ കഴിയുമെന്നാണ് യൂനിയന്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ അവകാശപ്പെടുന്നത്. ഇതിന് 100 മില്യന്‍ ദീനാര്‍ മൂല്യമുണ്ടാവുമെന്നും കണക്കുകൂട്ടുന്നു. നിയമപരിഷ്കരണത്തിലൂടെ ഈ സാധ്യത തുറക്കണമെന്നാണ് ആവശ്യം. എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ജി.സി.സി രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖല പൊതുവെ മാന്ദ്യത്തിലാണ്. കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു വര്‍ഷത്തിനിടെ 29 ശതമാനം ഇടിവുണ്ടായതായാണ് കുവൈത്ത് ഫിനാന്‍സ് ഹൗസ് (ബൈതക്) റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016 നവംബര്‍ വരെയുള്ള കണക്കാണിത്. 2015 നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നവംബറിലെ വസ്തുവില്‍പനയില്‍ 38 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.