കുവൈത്ത് സിറ്റി: ഒടുവില്‍ ഡോക്ടറും ആശുപത്രി ഡയറക്ടറും മറ്റുരോഗികളും ഒരുമിച്ച് പറഞ്ഞു ‘‘ഒന്നുപോയിത്തരാമോ പ്ളീസ്. എന്നാല്‍, ‘രോഗി’യായ ബിദൂനിക്ക് കുലുക്കമില്ലായിരുന്നു. പോവാനുള്ള ഉദ്ദേശ്യവുമില്ല. ഇതൊരു പ്രത്യേകതരം രോഗമാണ്. ആശുപത്രിയില്‍നിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണവും കഴിച്ച് രോഗികള്‍ക്കുള്ള കട്ടിലില്‍ സുഖമായി ഉറങ്ങുമ്പോള്‍ ഇത് കൊള്ളാല്ളോ എന്ന് തോന്നുന്നതാണ് ‘രോഗം’. ശരിക്കും രോഗം മാറിയിട്ട് നാളേറെയായി.
ഒന്നര വര്‍ഷം മുമ്പ് ചികിത്സക്കായി ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിദൂനിയാണ് രോഗം ഭേദമായിട്ടും വീട്ടിലേക്ക് മടങ്ങാതെ അവിടതന്നെ തുടരുന്നത്. ഓരോ തവണയും പറഞ്ഞുവിടാന്‍ ശ്രമിക്കുമ്പോള്‍ രോഗം അഭിനയിക്കും. രോഗാവസ്ഥയിലുള്ള പഴയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് അധികൃതരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.
സംഭവം സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ ഒരു പ്രാദേശിക പത്രം കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഫര്‍വാനിയ ആശുപത്രി ഡയറക്ടര്‍ ഹാനി അല്‍ മുതൈരിയുമായി ബന്ധപ്പെട്ടു. നിരവധി തവണയായി ഇയാളെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും ഓരോ പ്രാവശ്യവും പഴയ പടം പ്രചരിപ്പിക്കുകയും രോഗം അഭിനയിച്ച് ആശുപത്രിയില്‍ തുടരുകയായിരുന്നെന്നും ഡോ. ഹാനി പറഞ്ഞു.
രോഗികളുടെ ചികിത്സക്കുള്ള ഇടമാണ് ആശുപത്രിയെന്നും അല്ലാതെ ആളുകള്‍ക്ക് സ്ഥിരതാമസത്തിനുള്ള ഹോട്ടലല്ളെന്നും ആശുപത്രി ഡയറക്ടര്‍ പറഞ്ഞിട്ടും ‘രോഗി’ക്ക് അനക്കമില്ല. ആളവിടത്തെന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.