കെഫാക് സോക്കര്‍ ലീഗ്: ബ്രദേഴ്സ്,  ബ്ളാസ്റ്റേഴ്സ് ടീമുകള്‍ക്ക് ജയം

കുവൈത്ത് സിറ്റി: കെഫാക് സോക്കര്‍ ലീഗ് ഗ്രൂപ് ബിയില്‍ നടന്ന മത്സരങ്ങളിള്‍ ഫഹാഹീല്‍ ബ്രദേഴ്സ്, ബ്ളാസ്റ്റേഴ്സ് കുവൈത്ത്, ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ്, ബ്രദേഴ്സ് കേരള ടീമുകള്‍ക്ക് വിജയം. ആദ്യ മത്സരത്തില്‍ ഫഹാഹീള്‍ ബ്രദേഴ്സ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് സി.എഫ്.സി സാല്‍മിയയെ പരാജയപ്പെടുത്തി. കളിയുടെ ഒന്നാം പകുതിയില്‍ അഷ്ഫാഖും രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ അസ്വദുമാണ് ഫഹാഹീലിന് വേണ്ടി ഗോള്‍ നേടിയത്. 
മാന്‍ ഓഫ് ദ മാച്ചായി ഫഹാഹീലിന്‍െറ ഇന്‍സമാമിനെ തെരഞ്ഞെടുത്തു. രണ്ടാം മത്സരത്തില്‍ ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് സ്പാര്‍ക്സ് എഫ്.സിയെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് വേണ്ടി പ്ളേമേക്കര്‍ ക്ളീറ്റസും അഖിലുമാണ് ഗോള്‍ നേടിയത്. ക്ളീറ്റസാണ് കളിയിലെ താരം. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ഷമീര്‍ നേടിയ ഏകഗോളിന് ബ്ളാസ്റ്റേഴ്സ് എഫ്.സി ബിഗ് ബോയ്സിനെ പരാജയപ്പെടുത്തി. അബ്ദുല്‍ ബാസില്‍ കളിയിലെ താരമായി. വാശിയേറിയ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സിയസ്കോ കുവൈത്തിനെ പരാജയപ്പെടുത്തി ബ്രദേഴ്സ് കേരള ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. ബ്രദേഴ്സ് കേരളക്ക് വേണ്ടി ജീമോന്‍, ഷിജു എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ നിയാസ് സിയസ്കോക്ക് വേണ്ടി ലക്ഷ്യം കണ്ടു. ബ്രദേഴ്സ് കേരളയുടെ അനീഷാണ് മാന്‍ ഓഫ് ദ മാച്ച്. എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകീട്ട് നാല് മുതല്‍ രാത്രി ഒമ്പതുവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കാന്‍ സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 66619649, 99534500.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.