കരിനിയമം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരേസ്വരം –നാസറുദ്ദീന്‍ എളമരം

കുവൈത്ത് സിറ്റി: യു.എ.പി.എ എന്ന കരിനിയമം പൗരന്മാരുടെ മേല്‍ അടിച്ചേല്‍പിക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരേ സ്വരമാണെന്ന് എസ്.ഡി.പി.ഐ ദേശീയ നിര്‍വാഹക സമിതിയംഗം നാസറുദ്ദീന്‍ എളമരം. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം അബ്ബാസിയയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണനയങ്ങള്‍ തീരുമാനിക്കുന്നത് കോര്‍പറേറ്റുകളാണെന്നും നോട്ടുകള്‍ പിന്‍വലിച്ച് അവര്‍ക്ക് പാദസേവ ചെയ്യുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുസ്സലാം പാങ്ങ് ഉദ്ഘാടനം ചെയ്തു. കലാശ്രീ അഷ്റഫ് കാളത്തോട്, കിഫ് കേരള ഘടകം പ്രസിഡന്‍റ് ശിഹാബ് പാലപ്പെട്ടി എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ ഫോറത്തിന്‍െറ മലപ്പുറം ജില്ല കമ്മിറ്റി നാസറുദ്ദീന്‍ എളമരം പ്രഖ്യാപിച്ചു. ഭാരവാഹികള്‍: മഹമൂദ് വേങ്ങര (പ്രസി.), മജീദ് ഊരകം (സെക്ര.). ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്‍റ് മുസ്തഫ മുളയങ്കാവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് എറണാകുളം സ്വാഗതവും അമീന്‍ വവ്വാക്കാവ് നന്ദിയും പറഞ്ഞു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.