മാവേലിക്കര അസോസിയേഷന്  പുതിയ നേതൃത്വം

കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷന്‍ 2017 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 
അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ രക്ഷാധികാരി സണ്ണി പത്തിചിറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: ബിനോയ് ചന്ദ്രന്‍ (പ്രസി), പൗര്‍ണമി സംഗീത് (വൈസ് പ്രസി ), നൈനാന്‍ ജോണ്‍ (ജന. സെക്ര), മാത്യു ഫിലിപ് (ജോ. സെക്ര), സാബു മാവേലിക്കര (ട്രഷ), ഗിരീഷ് (ജോ. ട്രഷ), ഫിലിപ് തോമസ് (ആര്‍ട്സ് കള്‍ചറല്‍ സെക്ര), ജെറി ജോണ്‍ (ഓഡിറ്റര്‍). 35 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വനിതാവിഭാഗം ചെയര്‍പേഴ്സനായി ധന്യ ലക്ഷ്മിയെയും ജന. സെക്രട്ടറിയായി ടിജി മാത്യുവിനെയും തെരഞ്ഞെടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക, കലാ സാംസ്കാരിക രംഗത്തിനും പ്രാമുഖ്യം നല്‍കുമെന്ന് പ്രസിഡന്‍റ് ബിനോയ് ചന്ദ്രന്‍ സൂചിപ്പിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.