കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ വിദേശരാജ്യങ്ങളുടെയും എംബസി കെട്ടിടങ്ങള്‍ക്ക് അധികൃതര്‍ സുരക്ഷ ശക്തമാക്കി. തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് റഷ്യയുടേതുള്‍പ്പെടെ എല്ലാ എംബസികള്‍ക്കും കാവല്‍ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. എംബസി കെട്ടിടങ്ങള്‍ക്ക് പുറമെ നയതന്ത്ര ഉദ്യോഗസ്ഥരുടെ താമസയിടങ്ങളിലും സമാനമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ശക്തമായ പരിശോധനക്ക് പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. തുര്‍ക്കിയിലേതുപോലുള്ള സാഹചര്യം ഇല്ലാതാക്കാന്‍ റഷ്യന്‍ എംബസിക്കും അംബാസഡര്‍ക്കും അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, തുര്‍ക്കിയില്‍ റഷ്യന്‍ അംബാസഡര്‍ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോള്‍കാര്യ അണ്ടര്‍ സെക്രട്ടറി ദാരി അല്‍ അജ്റാന്‍ പറഞ്ഞു. റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം അലപ്പോയില്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ കുവൈത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ നയതന്ത്രജ്ഞര്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.