കുവൈത്ത് സിറ്റി: ഏഷ്യന്‍ സിനിമകള്‍ കരുത്താര്‍ജിക്കുന്നുവെന്നും എന്നാല്‍, ലോകസിനിമാ സര്‍ക്കിളില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു മേജര്‍ ഇന്ത്യന്‍ ഫിലിംമേക്കര്‍ ഇപ്പോഴില്ളെന്നും പ്രശസ്ത സിനിമ വിമര്‍ശകന്‍ ഡോ. സി.എസ്. വെങ്കിടേശ്വരന്‍ പറഞ്ഞു. കേരളത്തിന്‍െറ സിനിമാ സംസ്കാരം യൂറോപ്യന്‍ സിനിമ വ്യവഹാരങ്ങളെയും താത്വിക പരികല്‍പനകളെയും ആശ്രയിച്ച് കഴിയുന്ന അവസ്ഥയുണ്ട്. യാഥാര്‍ഥത്തില്‍ ഫ്രഞ്ച് ന്യൂവേവിന് ശേഷമുള്ള യൂറോപ്യന്‍ സിനിമ അതിന്‍െറ അന്ത്യത്തെയാണ് കുറിക്കുന്നത്. അതേസമയം യൂറോപ്പുതന്നെ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ അവരുടെ ഫിലിം ഫെസ്റ്റിവലുകളില്‍ നിരന്തരം കണ്ടത്തെുന്നതും ആഘോഷിക്കുന്നതും പുറത്തുള്ള ചെറിയ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളെയാണ്.
ഇറാനും കൊറിയക്കുമെല്ലാം ശേഷം തായ്വാന്‍, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ് മുതലായ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍, വളരെ ശ്രദ്ധിക്കപ്പെടുന്ന ഒരു മേജര്‍ ഫിലിംമേക്കര്‍ ഇന്ന് ഇന്‍റര്‍നാഷനല്‍ ഫിലിം സര്‍ക്കിളില്‍ ഇന്ത്യയില്‍നിന്നില്ല. സിനിമാ സര്‍ക്കിള്‍ സംഘടിപ്പിച്ച ‘റിഫ്ളക്ഷന്‍സ്: ടോക്സ് ഓണ്‍ സിനിമ’ എന്ന പരിപാടിയില്‍ മെസ്സി റിയലിസം (കുഴമറിഞ്ഞ യാഥാര്‍ഥ്യം) എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത സിനിമ പ്രവര്‍ത്തകന്‍ മണിലാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ‘കല മനുഷ്യനെ സ്വതന്ത്രനാക്കുന്നുവോ’ എന്ന വിഷയത്തില്‍ കരുണാകരന്‍ സംസാരിച്ചു. കണ്‍വീനര്‍ റഫീഖ് ഉദുമ അധ്യക്ഷത വഹിച്ചു. അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ പ്രഫ. ജോണ്‍ തോമസ്, അബ്ദുല്‍ ഫത്താഹ് തയ്യില്‍ എന്നിവര്‍ നല്‍കി. സത്താര്‍ കുന്നില്‍, മുജീബുല്ല, ആര്‍ട്ടിസ്റ്റ് ജോണ്‍, ധര്‍മരാജ് മടപ്പള്ളി, മുനീര്‍ അഹമ്മദ്, ശ്രീം ലാല്‍, പ്രവീണ്‍, മണിക്കുട്ടന്‍, സലിം രാജ്, സിജോ എബ്രഹാം, സുജിരിയ, ഷബീബ, അക്ബര്‍, അബ്ദുല്‍ ലത്തിഫ്, സാബു പീറ്റര്‍, ഉമേഷ്, ദീപു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിനോദ് വല്ലുപ്പറമ്പന്‍, ഷെരീഫ് താമരശ്ശേരി, മുഹമ്മദ് റിയാസ്, അന്‍വര്‍ സാദത്ത്, ഹബീബ് മുറ്റിച്ചോര്‍, ദിലിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കണ്ണന്‍ കാവുങ്കല്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.