???????? ??????? ???? ????????????? ??.?.?? ??????? ???? ???????????? ??????????????????? ???? ??????? ????????????? ??????????

പ്രവാചക ജീവിതത്തെ പ്രതിനിധാനം  ചെയ്യണം –കെ.ഐ.ജി പൊതുസമ്മേളനം

ഫഹാഹീല്‍: വര്‍ത്തമാനകാല പ്രതിസന്ധികളെ നേരിടാന്‍ പ്രവാചക ജീവിതം പ്രതിനിധാനം ചെയ്യുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഉയര്‍ന്നുവരണമെന്ന് കെ.ഐ.ജി പൊതുസമ്മേളനം ആവശ്യപ്പെട്ടു. 
‘പ്രവാചക ജീവിതം’ എന്ന തലക്കെട്ടില്‍ കെ.ഐ.ജി ഈസ്റ്റ് മേഖല സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ‘മുസ്ലിം ലോകവും പ്രവാചകനും’ എന്ന വിഷയത്തില്‍ സലിം മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. സമൂഹവുമായി നേരിട്ട് സംവദിക്കുകയും വിവിധ വിഷയങ്ങളില്‍ നേരിട്ട് ഇടപെട്ട് പരിഹാരം കാണുകയുമാണ് പ്രവാചക രീതി. 
ഉന്നതമായ മതേതര ജനാധിപത്യ നിലപാടുകളാണ് പ്രവാചകന്‍ സ്വീകരിച്ചത്. എന്നാല്‍, ഇന്ന് ലോകത്ത് വംശീയവും വര്‍ഗീയവും ജാതീയവുമായ സംവിധാനങ്ങളാണ് നിലനില്‍ക്കുന്നത്. വ്യക്തിജീവിതത്തിന്‍െറയും സാമൂഹിക ജീവിതത്തിന്‍െറയും സൂക്ഷ്മതലങ്ങളില്‍ പ്രവാചകനെ പ്രതിനിധാനം ചെയ്യാന്‍ കഴിയുമ്പോഴാണ് വിശ്വാസം പൂര്‍ണമാവുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മംഗഫ് നജാത്ത് സ്കൂളില്‍ സംഘടിപ്പിച്ച സമ്മേളനം കെ.ഐ.ജി പ്രസിഡന്‍റ് ഫൈസല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മേഖല പ്രസിഡന്‍റ് കെ. മൊയ്തു അധ്യക്ഷത വഹിച്ചു.  ജനറല്‍ സെക്രട്ടറി പി.ടി. ശരീഫ്, വൈസ് പ്രസിഡന്‍റുമാരായ കെ.എ. സുബൈര്‍, സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍, ട്രഷറര്‍ എസ്.എ.പി. ആസാദ്, വെസ്റ്റ് മേഖല പ്രസിഡന്‍റ് ഫിറോസ് ഹമീദ്, യൂത്ത് ഇന്ത്യ പ്രസിഡന്‍റ് സി.കെ. നജീബ്, ഈസ്റ്റ് മേഖല വൈസ് പ്രസിഡന്‍റ് കെ. അബ്ദുറഹ്മാന്‍, ട്രഷറര്‍ എസ്.എ.പി. ഷറഫുദ്ദീന്‍, ഫഹാഹീല്‍ മദ്റസത്തുല്‍ ഇസ്ലാമിയ പി.ടി.എ പ്രസിഡന്‍റ് അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംബന്ധിച്ചു. ഈസ്റ്റ് മേഖല ജനറല്‍ സെക്രട്ടറി എ.സി. സാജിദ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നിയാസ് ഇസ്ലാഹി നന്ദിയും പറഞ്ഞു.
 ആമിറുല്‍ അമീന്‍ ഖിറാഅത്ത് നടത്തി. കെ.ഐ.ജി ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ വിതരണം ചെയ്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.