?.??.??? ???????? ????????? ???????????? ???????????? ????????

മാനവിക ഐക്യത്തിന് പ്രവാചകപാത പിന്തുടരണമെന്ന് പേരോട്

കുവൈത്ത് സിറ്റി: സഹിഷ്ണുതയും ഐക്യവുമാണ് പ്രവാചകന്‍ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും അത് മുറുകെപ്പിടിക്കാതെ മാനവിക ഐക്യം സാധ്യമാവില്ളെന്നും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്‍റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പറഞ്ഞു. ഐ.സി.എഫ് കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 ഇസ്ലാമിക-മുസ്ലിം രാജ്യങ്ങളില്‍ ജാതി-മത-രാജ്യ വ്യത്യാസങ്ങളില്ലാതെ ഭരണകൂടങ്ങള്‍ അനുവദിക്കുന്ന ആരാധനാ സ്വാതന്ത്ര്യവും സാമ്പത്തിക-തൊഴില്‍-സാംസ്കാരിക സ്വാതന്ത്ര്യങ്ങളും ഇസ്ലാമിക സഹിഷ്ണുതയുടെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. 
മാനവികതക്കൊപ്പമാണെന്ന് പ്രഖ്യാപിക്കാറുള്ള ലോക വന്‍ശക്തി രാഷ്ട്രങ്ങള്‍, റോഹിങ്ക്യന്‍ മുസ്ലിംകളെ വംശീയ ഉന്മൂലനം നടത്തുന്ന മ്യാന്മര്‍ ഭരണകൂടത്തിനെതിരെ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.സി.എഫ് പ്രസിഡന്‍റ് അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. ഹുബ്ബുറസൂല്‍ സമ്മേളനം സയ്യിദ് ഒൗസ് അല്‍ ശാഹീന്‍ ഉദ്ഘാടനം ചെയ്തു. 
ഈജിപ്ഷ്യന്‍ കവി ശൈഖ് മുഹമ്മദ് പ്രവാചക പ്രകീര്‍ത്തന കാവ്യം ആലപിച്ചു. സയ്യിദ് ഹബീബ് അല്‍ ബുഖാരി, സയ്യിദ് സൈതലവി സഖാഫി, അഹ്മദ് കെ. മാണിയൂര്‍, വി.ടി. അലവി ഹാജി, ശുക്കൂര്‍ കൈപ്പുറം, അഹ്മദ് സഖാഫി കാവനൂര്‍, ആബിദ് (എം.ഡി, ഐബ്ളാക്ക്), ഹാരിസ് (റീജനല്‍ ഡയറക്ടര്‍, ലുലു ഹൈപ്പര്‍) തുടങ്ങിയവര്‍ സംബന്ധിച്ചു. 
മീലാദ് കാമ്പയിനിന്‍െറ ഭാഗമായി സ്ത്രീകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച വാട്സ്ആപ് ക്വിസിലെ വിജയികള്‍, ഉന്നത വിജയം നേടിയ മദ്റസ വിദ്യാര്‍ഥികള്‍, പ്രവാസി വായന കാമ്പയിനില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഐ.സി.എഫ് സെന്‍ട്രല്‍-യൂനിറ്റ് കമ്മിറ്റികള്‍ എന്നിവര്‍ക്കുള്ള സമ്മാനവിതരണവും നടന്നു. അബ്ദുല്ല വടകര സ്വാഗതവും അഡ്വ. തന്‍വീര്‍ ഉമര്‍ നന്ദിയും പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.