കല കുവൈത്ത് അബ്ബാസിയ, സാല്‍മിയ മേഖലകള്‍ക്ക്  പുതിയ ഭാരവാഹികള്‍

കുവൈത്ത് സിറ്റി: കല കുവൈത്ത് സാല്‍മിയ മേഖല സമ്മേളനം പ്രസിഡന്‍റ് ആര്‍. നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു. പ്രജീഷ് തട്ടോളിക്കര അനുശോചന പ്രമേയം അവതരിപ്പിച്ചു. കണ്‍വീനര്‍ രമേശ് കണ്ണപുരം റിപ്പോര്‍ട്ടും അനില്‍ കുക്കിരി കണക്കും അവതരിപ്പിച്ചു. ഭാരവാഹികള്‍: അരവിന്ദാക്ഷന്‍ (പ്രസി.), അരുണ്‍ കുമാര്‍ (സെക്ര.). കല വാര്‍ഷികസമ്മേളന പ്രതിനിധികളായി 65 പേരെ തെരഞ്ഞെടുത്തു. ജോയന്‍റ് സെക്രട്ടറി സുഗതകുമാര്‍, കലാവിഭാഗം സെക്രട്ടറി സജിത്ത് കടലുണ്ടി, മീഡിയ സെക്രട്ടറി ആസഫ് അലി അഹമ്മദ്, കേന്ദ്ര കമ്മിറ്റി അംഗം അനില്‍കുമാര്‍, വിനോദ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. ജെ. സജി, സിന്ധു എന്നിവര്‍ സംബന്ധിച്ചു. കിരണ്‍ സ്വാഗതവും അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു. അബ്ബാസിയ മേഖല സമ്മേളനം ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ജെ. ആല്‍ബെര്‍ട്ട് സ്വാഗതം പറഞ്ഞു. സുബിന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി മൈക്കിള്‍ ജോണ്‍സണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 11 മേഖല എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. സജി തോമസ് മാത്യു, കൃഷ്ണകുമാര്‍, സജിത സ്കറിയ എന്നിവര്‍ സംബന്ധിച്ചു. ഭാരവാഹികള്‍: കിരണ്‍ (പ്രസി.), മൈക്കിള്‍ ജോണ്‍സണ്‍ (സെക്ര.). വാര്‍ഷിക സമ്മേളന പ്രതിനിധികളായി 99 പേരെ തെരഞ്ഞെടുത്തു. ഫഹാഹീല്‍ മേഖല പ്രസിഡന്‍റ് പ്രസീദ് കരുണാകരന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.വി. ഹിക്മത്ത്, ടി.വി. ജയന്‍, ജിജി ജോര്‍ജ്, അജിത്ത്കുമാര്‍, കെ.വി. നിസാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.