ടെന്‍റുകളില്‍ ഹീറ്റര്‍ ഉപയോഗം:  മുന്നറിയിപ്പുമായി അഗ്നിശമന സേന 

കുവൈത്ത് സിറ്റി: ജഹ്റയില്‍ കഴിഞ്ഞദിവസം ശൈത്യകാല ടെന്‍റിന് തീപിടിച്ചുണ്ടായ അപകടത്തില്‍ കുട്ടി മരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ മുന്നൊരുക്കം നടത്തണമെന്ന് അഗ്നിശമന സേന വാര്‍ത്താവിനിമയ വിഭാഗം തലവന്‍ ലെഫ്റ്റനന്‍റ് അലി ഖാലി മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച രാവിലെ 10 മണിയോടെ ജഹ്റക്ക് സമീപം ഉയൂനിലാണ് ടെന്‍റിന് തീപിടിച്ച് കുട്ടി മരിക്കാനിടയായത്്. ടെന്‍റുകളില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണം. 
വസ്ത്രങ്ങള്‍ ഒരു കാരണവശാലും ഹീറ്ററിനടുത്ത് വെക്കരുത്. ഹീറ്ററിന്‍െറ ഫാന്‍ മൂടിയിട്ടാല്‍ അപകടത്തിന് സാധ്യതയേറും. കുട്ടികള്‍ ഹീറ്റര്‍ കൈകാര്യം ചെയ്യുന്നത് നിയന്ത്രിക്കണം.
 പ്രാഥമിക കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തണം. ഹീറ്ററുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാല്‍ അപകടം സംഭവിക്കുന്ന വിഷവാതകമാണ്. അമിത അളവില്‍ ഇത് ഉള്ളിലത്തെിയാല്‍ മരണം വരെ സംഭവിക്കാം. വായുസഞ്ചാരം ഉറപ്പുവരുത്തിയാല്‍ ഈ അപകടം ഒഴിവാക്കാം. ടെന്‍റ് സീസണില്‍ തീപിടിത്തവും ശ്വാസതടസ്സവും മൂലമുള്ള അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. തീ കൂട്ടിയിട്ട് ചൂടുകൊള്ളുമ്പോഴും പടരാതിരിക്കാന്‍ ജാഗ്രത വേണം. ടെന്‍റിന് തീപിടിച്ചാല്‍ എളുപ്പം പടരും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തം ഉണ്ടാവാതിരിക്കാനും മുന്‍കരുതലെടുക്കണം. -അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ചെയ്യാന്‍ കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ടെന്‍റില്‍ കഴിയാനത്തെുന്നവര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പൊലീസ് സെല്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ, ആരോഗ്യം, ഗൈഡന്‍സ് എന്നിവ നല്‍കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ക്ക് പൊലീസ് സെല്‍ നേതൃത്വം നല്‍കുന്നു. ടെന്‍റ് കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രിയും പകലും ഇടവിട്ട് പൊലീസ് നിരീക്ഷണം നടത്തുന്നുമുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സ് സര്‍വിസിന് ഉപയോഗിക്കാനായി ഡെസേര്‍ട്ട് ബൈക്കുകള്‍ ടെന്‍റുകളില്‍ കരുതണമെന്ന് നിര്‍ദേശമുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സുരക്ഷാനടപടികള്‍ കൂടുതല്‍ ശക്തമാണ്. അശ്രദ്ധമൂലം പലപ്പോഴും ടെന്‍റുകളില്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. 
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതയും അധ്വാനവും കൂടുതലുള്ള കാലവുമാണ് ടെന്‍റ് സീസണ്‍. ബാച്ച്ലേഴ്സിന്‍െറയും കുടുംബങ്ങളുടെയും ടെന്‍റ് ഏരിയ വ്യത്യസ്തമായി നിജപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ മിതമായ തണുപ്പില്‍നിന്ന് ശക്തമായ ശൈത്യത്തിലേക്ക് വഴിമാറിയതോടെ രാജ്യത്തിന്‍െറ മരുപ്രദേശങ്ങള്‍ ശൈത്യകാല ടെന്‍റുകള്‍കൊണ്ട് സജീവമായിട്ടുണ്ട്. തണുപ്പുകാലം ആസ്വദിച്ചുകഴിയുകയെന്നത് കുവൈത്തുള്‍പ്പെടെ അറബ് സമൂഹത്തിന്‍െറ പരമ്പരാഗത രീതിയാണ്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.