കുവൈത്ത് സിറ്റി: നായര്‍ സര്‍വിസ് സൊസൈറ്റി കുവൈത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറവും കുവൈത്ത് ഹാര്‍ട്ട് ഫൗണ്ടേഷനും ഇന്ത്യന്‍ ഡെന്‍റല്‍ അസോസിയേഷനും സംയുക്തമായാണ് വൈദ്യപരിശോധന നടത്തിയത്.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച ക്യാമ്പിന്‍െറ ഉദ്ഘാടനം ഐ.ഡി.എഫ് സെക്രട്ടറി ഡോ. സെയ്ദ് റഹ്മാന്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ ഡെന്‍റല്‍ അസോസിയേഷന്‍ ഡയറക്ടര്‍ ഡോ. പ്രതാപ് ഉണ്ണിത്താന്‍, എന്‍.എസ്.എസ് വൈസ് പ്രസിഡന്‍റ് മധു വെട്ടിയാര്‍, വനിതാ സമാജം കണ്‍വീനര്‍ ദീപ പിള്ള, എന്‍.എസ്.എസ് രക്ഷാധികാരി സുനില്‍ മേനോന്‍, ചാരിറ്റി കോഓഡിനേറ്റര്‍ സജികുമാര്‍, ജോയന്‍റ് ചാരിറ്റി കോഓഡിനേറ്റര്‍ മാധവ്ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രധാന സ്പോണ്‍സറായ ലുലു എക്സ്ചേഞ്ച് ഏരിയ മാനേജര്‍ ഷഫാസ് അഹ്മദ് ആശംസ അര്‍പ്പിച്ചു. മെഡിക്കല്‍ ക്യാമ്പ് കമ്മിറ്റി കണ്‍വീനര്‍ അനീഷ് പി. നായര്‍, ബൈജു പിള്ള, വിജയകുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എന്‍.എസ്.എസ് കുവൈത്ത് 2017 കലണ്ടര്‍ പ്രകാശനം പ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോ. സരിതയില്‍നിന്ന് ശിഫ അല്‍ജസീറ മെഡിക്കല്‍ സെന്‍റര്‍ ജനറല്‍ മാനേജര്‍ റിസ്വാന്‍ ഏറ്റുവാങ്ങി. ക്യാമ്പില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ചടങ്ങില്‍ മെമന്‍േറാ കൈമാറി. ജനറല്‍ സെക്രട്ടറി പ്രസാദ് പത്മനാഭന്‍ സ്വാഗതവും ട്രഷറര്‍ ശ്രീകുമാര്‍ നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.