?????????? ?????? ?????????????? ???????? ????? ???????? ?????????????? ????????? ????? ?????????? ?????????? ?.??. ?????????? ???????? ??????????

കൂട്ടായ്മ ഉത്സവമാക്കി മലയാളി  ടാക്സി ഡ്രൈവര്‍മാര്‍ 

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ഡ്രൈവര്‍മാരുടെ സംഘടനയായ യാത്ര കുവൈത്ത് വാര്‍ഷികാഘോഷം നടത്തി. റോയല്‍ സിറ്റി ക്ളിനിക് യാത്രോത്സവം എന്ന പേരില്‍ വെള്ളിയാഴ്ച സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ നടത്തിയ പരിപാടി ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. 
‘യാത്ര’ പ്രസിഡന്‍റ് മനോജ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പ്രസാദ് ദാമോദരന്‍ സ്വാഗതവും ട്രഷറര്‍ മനാഫ് യൂസുഫ് നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി സുധീഷ് ജാനകി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റോയല്‍ സിറ്റി ക്ളിനിക് പ്രതിനിധി റിയാസ്, ബി.ഇ.സി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടര്‍ രാമദാസ്, ‘യാത്ര’ കുവൈത്ത് സ്ഥാപകന്‍ അനില്‍ ആനാട്, ഇക്ബാല്‍ കൂട്ടമംഗലം, കേന്ദ്ര കമ്മിറ്റി അംഗം ജാഫര്‍ നാലകത്ത് എന്നിവര്‍ സംസാരിച്ചു. സിറ്റി ക്ളിനിക് ഡിസ്കൗണ്ട് ചികിത്സാ കാര്‍ഡുകള്‍ ‘യാത്ര’യുടെ ഡ്രൈവര്‍മാര്‍ക്കുവേണ്ടി അനില്‍ ആനാടും സുവനീര്‍ കണ്‍വീനര്‍ ജമാല്‍ സുഫിയും എ.കെ. ശ്രീവാസ്തവയില്‍നിന്ന് ഏറ്റുവാങ്ങി. 
പത്തിലും പന്ത്രണ്ടിലും ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികള്‍ക്ക് ഡോ. എ.പി.ജെ. അബ്ദുല്‍കലാം മെമ്മോറിയല്‍ അവാര്‍ഡുകള്‍ നല്‍കി. ഫുട്ബാള്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ സാല്‍മിയ ടീമും രണ്ടാം സ്ഥാനം നേടിയ ഫഹാഹീല്‍ ടീമും ട്രോഫി ഏറ്റുവാങ്ങി. 
വടംവലി മത്സരത്തില്‍ മെഹ്ബൂല ഒന്നാം സ്ഥാനവും ഫഹാഹീല്‍ രണ്ടാം സ്ഥാനവും നേടി. 
സാമൂഹിക പ്രവര്‍ത്തകരായ മനോജ് മാവേലിക്കരയെയും ഇക്ബാല്‍ കുട്ടമംഗലത്തെയും മുതിര്‍ന്ന ടാക്സി ഡ്രൈവര്‍ ഉമ്മര്‍കോയയെയും പൊന്നാടയണിയിച്ച് ആദരിച്ചു. പുതിയ വര്‍ഷത്തെ യൂനിറ്റ് ഭാരവാഹികള്‍ക്ക് പ്രോത്സാഹന പുരസ്കാരങ്ങള്‍ നല്‍കി. എലന്‍സ ഇവന്‍റ മാനേജ്മെന്‍റിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍, യാത്ര അംഗങ്ങള്‍, പൊലിക കുവൈത്ത്, ഡി.കെ ഡാന്‍സ് വേള്‍ഡ് എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. 
എലന്‍സയുടെ ഗായകസംഘം ഒരുക്കിയ ഗാനമേളയോടെ യാത്രോത്സവം 2016ന് സമാപനം കുറിച്ചു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.