???????????? ???????????????????????????? ???????? ????????????? ????????? ????? ??????????

അലപ്പോ കൂട്ടക്കുരുതി: അന്താരാഷ്ട്ര സമൂഹം  ഇടപെടണമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: സിറിയന്‍ നഗരമായ അലപ്പോയില്‍ റഷ്യയുടെയും ഇറാന്‍െറയും പിന്തുണയോടെ സര്‍ക്കാര്‍ സേന നടത്തുന്ന നരമേധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന അറബ് ലീഗ് പ്രതിനിധികളുടെ അടിയന്തര യോഗത്തില്‍ കുവൈത്തിന്‍െറ സ്ഥിരം പ്രതിനിധി അഹ്മദ് അബ്ദുറഹ്മാന്‍ അല്‍ ബകര്‍ ആണ് അന്താരാഷ്ട്ര സമൂഹത്തിന്‍െറ മൗനത്തിനെതിരെ രോഷാകുലനായത്. 
സിറിയന്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ അടിയന്തര യോഗം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
 കുവൈത്തുള്‍പ്പെടെ ജി.സി.സി രാജ്യങ്ങളെല്ലാം ഈ വിഷയത്തില്‍ യു.എന്നിന്‍െറ അടിയന്തര യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സമൂഹത്തിനെതിരെ നടക്കുന്ന കൂട്ട നശീകരണം നിസ്സംഗമായി കണ്ടുനില്‍ക്കാന്‍  മനുഷ്യത്വവും സംസ്കാരവുമുള്ള സമൂഹങ്ങള്‍ക്ക് എങ്ങനെ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. അലപ്പോ വിഷയവുമായി ബന്ധപ്പെട്ട് അറബ് ലീഗ് മന്ത്രിതല യോഗവും ഒ.ഐ.സി അടിയന്തര യോഗവും ഉടന്‍ ചേരണമെന്നും അഹ്മദ് അല്‍ ബകര്‍ ആവശ്യപ്പെട്ടു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.