കുമരംപുത്തൂര്‍ മുഹമ്മദ് മുസ്ലിയാര്‍  അനുസ്മരണം നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി ‘മുഹബ്ബത്തെ റസൂല്‍ -2016’ പരിപാടിയോടനുബന്ധിച്ച് കഴിഞ്ഞദിവസം വിടപറഞ്ഞ സമസ്ത പ്രസിഡന്‍റ് കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാരുടെ അനുസ്മരണം നടത്തി. ബശീര്‍ ഫൈസി ദേശമംഗലം അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.  ‘മുഹഖിഖുല്‍ ഉലമ’ എന്ന സ്ഥാനപ്പേരില്‍ പണ്ഡിതര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന ഉസ്താദ് പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ എല്ലാ വിജ്ഞാന ശാഖകളിലും അഗാധമായ പാണ്ഡിത്യത്തിനുടമയായിരുന്നു. 
കേരളത്തിലെ ആയിരക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുവര്യനും കൂടിയായ അദ്ദേഹം സൂക്ഷ്മതയുടെ പര്യായമായി നമുക്കിടയില്‍ ജീവിച്ച മഹാനായിരുന്നുവെന്ന് ബശീര്‍ ഫൈസി അനുസ്മരിച്ചു. ശംസുദ്ദീന്‍ ഫൈസി, മുഹമ്മദലി ഫൈസി, അബ്ദുല്‍ ഗഫൂര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. ഉസ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈ്ളലി ഉദ്ഘാടനം ചെയ്തു.
 മുഹമ്മദലി പുതുപ്പറമ്പ് സ്വാഗതവും അബ്ദുന്നാസര്‍ കോടൂര്‍ നന്ദിയും പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.