???? ????????? ?????????? ?????? ???? ???????????? ???????? ???????? ?????? ?????? ????????? ??????? ???????????????? ?????? ????? ???????? ???????????????

അല്‍ മദ്റസതുല്‍ ഇസ്ലാമിയ ബിരുദദാന സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴില്‍ നടത്തിവരുന്ന അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ കുവൈത്ത് കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രൈമറി പൊതുപരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ബിരുദദാന സംഗമം നടത്തി. 
ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി ഐ.പി.സി ഫര്‍വാനിയ ബ്രാഞ്ച് മാനേജര്‍ ഹംദാന്‍ ജാസിര്‍ അല്‍ നബ്ഹാന്‍ ഉദ്ഘാടനം ചെയ്തു. 
കെ.ഐ.ജി പ്രസിഡന്‍റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് സഅദ് അല്‍ മുനീഫി (ജംഇയ്യതുല്‍ ഇസ്ലാഹ്), മുഹമ്മദ് അലി (മസ്ജിദ് അല്‍ കബീര്‍), ഉമ്മു ഈസ (ദാറുല്‍ ഖുര്‍ആന്‍) എന്നിവര്‍ ആശസകള്‍ സംസാരിച്ചു. ഒന്നാം റാങ്ക് നേടിയ ഫായിസ സുല്‍ത്താന ഉനൈസ് (അല്‍ മദ്റസതുല്‍ ഇസ്ലാമിയ സാല്‍മിയ), രണ്ടാം റാങ്ക് നേടിയ ഫാത്തിമ ഹനീന മുനീര്‍ (അല്‍ മദ്റസതുല്‍ ഇസ്ലാമിയ അബ്ബാസിയ), മുന്നാം റാങ്ക് നേടിയ നാസിഫ് അബ്ദുല്ല നജീബ് (അല്‍ മദ്റസതുല്‍ ഇസ്ലാമിയ ഫഹാഹീല്‍) എന്നിവര്‍ക്ക് ഫൈസല്‍ മഞ്ചേരി മെമന്‍േറാ വിതരണം ചെയ്തു. നാലു മദ്റസകളില്‍നിന്ന് 32 വിദ്യാര്‍ഥികളാണ് പൊതുപരീക്ഷ എഴുതിയത്. 
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, അല്‍ ബഹ്റ ട്രേഡിങ് കമ്പനി ജനറല്‍ മാനേജര്‍ ഹംസ മേലേകണ്ടി, ഫ്രണ്ട്ലൈന്‍ ലോജിസ്റ്റിക്സ് ചെയര്‍മാന്‍ അബ്ദുന്നാസര്‍, കെ. ബഷീര്‍, കെ.ഐ.ജി ജനറല്‍ സെക്രട്ടറി പി.ടി. ശരീഫ്, വൈസ് പ്രസിഡന്‍റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍, ഫര്‍വാനിയ മദ്റസ പി.ടി.എ പ്രസിഡന്‍റ് ഹാഷിം പണക്കാട്, സാല്‍മിയ മദ്റസ പി.ടി.എ പ്രസിഡന്‍റ് മനാഫുദ്ദീന്‍, ഫഹാഹീല്‍ മദ്റസ പി.ടി.എ പ്രസിഡന്‍റ് അബ്ദുല്‍ ജബ്ബാര്‍, അബ്ബാസിയ മദ്റസ പി.ടി.എ പ്രസിഡന്‍റ് യാസര്‍ കരിങ്കല്ലത്താണി എന്നിവര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ് എന്നിവ കൈമാറി. കെ.ഐ.ജി വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ കെ.എ. സുബൈര്‍ സ്വാഗതവും പി.ടി. ഷാഫി നന്ദിയും പറഞ്ഞു. ഫായിസ് മുഹമ്മദ് ഖിറാഅത്ത് നടത്തി. 
അബ്ദുല്‍ റസാഖ് നദ്വി, അനീസ് ഫാറൂഖി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കെ.ഐ.ജി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ രണ്ടു ഇംഗ്ളീഷ് മീഡിയം മദ്റസകള്‍ അടക്കം ആറു മദ്റസകള്‍ കുവത്തെിലെ സ്വബാഹിയ, സാല്‍മിയ, ഹവല്ലി, അബ്ബാസിയ, ഫര്‍വാനിയ, ഖൈത്താന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിവരുന്നു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.