കുവൈത്ത് സിറ്റി: വിവിധ മേഖലകളില്‍ സ്ത്രീ-പുരുഷ സമത്വം നടപ്പാക്കിയ അറബ് രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് ഒന്നാമത്. ആസൂത്രണകാര്യങ്ങള്‍ക്കായുള്ള അറബ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. രാജ്യത്തിന്‍െറ വികസനവും സാമൂഹിക ഉന്നമനവും ലക്ഷ്യമാക്കിയുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ പുരുഷന്മാരെപോലെ തന്നെ രാജ്യത്തെ സ്ത്രീസമൂഹവും നിര്‍ണായക പങ്കുവഴിക്കുന്നുണ്ട്.
രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ പുരുഷന്മാരെ പോലെ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ കുവൈത്തിലെ സ്ത്രീകള്‍ക്ക് അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഇക്കാര്യത്തില്‍ ജി.സി.സിയുള്‍പ്പെടെ മറ്റ് അറബ് രാജ്യങ്ങളുടെ സ്ഥാനം കുവൈത്തിന്‍െറ പിന്നിലാണ്. തദ്ദേശീയ തൊഴില്‍ സമൂഹത്തിന്‍െറ പകുതിയിലധികം വരും രാജ്യത്തെ സ്ത്രീ ഉദ്യോഗസ്ഥരുടെ എണ്ണം.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പുറമെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും മത്സരിക്കാനുമുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതിലും ഈ സമത്വം കാണാനാവുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.