???? ?????????? ??????????? ???????? ????????? ??????? ????????

ജലീബില്‍ വ്യാപക സുരക്ഷാ പരിശോധന:  286 പേര്‍ കസ്റ്റഡിയില്‍

കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തൊനുള്ള ആഭ്യന്തര വകുപ്പിന്‍െറ പരിശോധന വീണ്ടും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ആഭ്യന്തരമന്ത്രിയായി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്സബാഹ് ചുമതലയേറ്റെടുത്ത ശേഷം നടക്കുന്ന ആദ്യത്തെ വ്യാപക റെയ്ഡാണ് ഇന്നലെ നടന്നത്. 
വിദേശികള്‍ ഏറെ തിങ്ങിത്താമസിക്കുന്ന ജലീബ് മേഖലയില്‍ ഹസാവിയുള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് ഇന്നലെ വ്യാപക പരിശോധന അരങ്ങേറിയത്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആരംഭിച്ച റെയ്ഡിന് അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ് നേരിട്ട് നേതൃത്വം നല്‍കി. 
പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും കൂടാതെ വന്‍ സന്നാഹങ്ങളുമായത്തെിയ പൊലീസ് പ്രദേശത്തേക്കുള്ള എല്ലാ വഴികളിലും ചെക്കിങ് പോയന്‍റുകള്‍ തീര്‍ത്ത ശേഷം കാല്‍നടക്കാരെയും വാഹനത്തില്‍ പോകുന്നവരെയുമുള്‍പ്പെടെ കണ്ടവരെയെല്ലാം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.  കൂടാതെ, അനാശാസ്യവും നിയമലംഘന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന് സംശയം തോന്നിയ കെട്ടിടങ്ങളിലും കുറ്റവാളികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള ഫ്ളാറ്റുകളിലും പൊലീസ് കയറി പരിശോധന നടത്തി. ആദ്യഘട്ടത്തില്‍ സംശയമുള്ളവരടക്കം 3500 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 
ഇവരുടെ രേഖകളില്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം അനധികൃത താമസക്കാരും കുറ്റവാളികളുമെന്ന് കണ്ടത്തെിയ  286 പേരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. മതിയായ താമസ രേഖകള്‍ കൈവശമില്ലാത്ത 185 പേര്‍, ഒളിച്ചോട്ടത്തിന് കേസുള്ള 12 പേര്‍, വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായി ഒളിവില്‍ കഴിഞ്ഞുവന്ന 20 പേര്‍, ഇഖാമ കാലാവധി അവസാനിച്ച 49 പേര്‍, ക്രിമിനല്‍ കേസിലുള്‍പ്പെട്ട രണ്ടുപേര്‍, അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഒമ്പതുപേര്‍, മദ്യ-മയക്കുമരുന്ന് കച്ചവടത്തിലേര്‍പ്പെട്ട ഒമ്പതുപേര്‍, നാടുകടത്തപ്പെട്ടതിനുശേഷം വീണ്ടും കുവൈത്തിലത്തെിയ ഒരാള്‍ എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ പിടിയിലായത്. 
സമാന്തരമായി ട്രാഫിക് വിഭാഗം നടത്തിയ റെയ്ഡില്‍ 200 നിയമലംഘനങ്ങള്‍ കണ്ടത്തെി കേസ് രജിസ്റ്റര്‍ ചെയ്യുകയും 35 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 
നിരോധിത മേഖലകളില്‍ നിര്‍ത്തിയിട്ടതിന് 45 വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റുകള്‍ ഊരിക്കൊണ്ടുപോയി. 
സുലൈമാന്‍ ഫഹദ് അല്‍ ഫഹദിനെ കൂടാതെ ഓപറേഷന്‍ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ സായിഗ്, പൊതു സുരക്ഷാകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇബ്റാഹീം അല്‍ തര്‍റാഹ്, ഫര്‍വാനിയ സുരക്ഷാ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ബ്രിഗേഡിയര്‍ സാലിഹ് അല്‍ ഇന്‍സി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം റെയ്ഡില്‍ പങ്കെടുത്തു. 
സമാനമായ റെയ്ഡുകള്‍ വരുംദിവസങ്ങളിലും നടക്കുമെന്ന് സൂചന നല്‍കിയ അധികൃതര്‍ നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. 
മതിയായ താമസരേഖകള്‍ കൈവശംവെക്കണമെന്നും സ്വദേശികളും വിദേശികളും നടപടികളുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.