പ്രവാസം പൂത്തുലയുന്ന കലാവസന്തം ഇന്ന്

കുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. 
വയസ്സടിസ്ഥാനത്തില്‍ ആറ് വിഭാഗങ്ങളിലായാണ് മത്സരം. സിറ്റി ക്ളിനിക്കുമായി സഹകരിച്ചാണ് പ്രവാസി മലയാളികള്‍ക്കായി കലാമാമാങ്കം സംഘടിപ്പിക്കുന്നത്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പരിപാടി. തിരുവാതിര, ഒപ്പന, സംഘനൃത്തം, ടാബ്ളോ, പ്രച്ഛന്ന വേഷം, സംഗീതശില്‍പം തുടങ്ങി ഡബ്സ്മാഷും ഷോര്‍ട്ട് ഫിലിം മത്സരങ്ങളും അരങ്ങേറും.

പ്രസംഗം, മലയാളഗാനം, മാപ്പിളപ്പാട്ട്, കഥാരചന, കവിതാരചന, പ്രബന്ധരചന, മുദ്രാവാക്യ രചന, ലളിതഗാനം, വാര്‍ത്താവായന, ആംഗ്യപ്പാട്ട്, ചിത്രരചന, കളറിങ്, ബെസ്റ്റ് ഒൗട്ട് ഓഫ് വെയ്സ്റ്റ്, മിമിക്രി, മോണോ ആക്ട്, മെഹന്തി മത്സരം എന്നിങ്ങനെ വിവിധ കാറ്റഗറിയില്‍ മത്സരങ്ങളുമുണ്ടാകും. ഏഴ് വിഭാഗങ്ങളില്‍ 65 ഇനങ്ങളിലായി വൈവിധ്യമാര്‍ന്ന കലാ വൈജ്ഞാനിക മത്സരങ്ങള്‍ അരങ്ങേറും. 10 വേദികള്‍ സജ്ജീകരിച്ചിട്ടുണ്ട്. പുരുഷന്മാരുടെയും സ്ത്രീകളുടെയും രചനാമത്സരങ്ങള്‍ (കഥാരചന, കവിതാരചന, പ്രബന്ധരചന, മുദ്രാവാക്യരചന) നേരത്തെ സോണല്‍ തലങ്ങളില്‍ നടന്നിരുന്നു. കേരളത്തനിമ വിളിച്ചോതുന്ന പ്രദര്‍ശനങ്ങള്‍ മത്സരസ്ഥലത്ത് ഒരുക്കും. അവിടെവെച്ച് എടുക്കുന്ന മികച്ച സെല്‍ഫിക്കും സമ്മാനം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: ഫോണ്‍: 66382869, 55652214.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.