???? ???????? ???????? ?????? ???????????????

സല്‍മാന്‍ രാജാവിന് കുവൈത്തില്‍ ഊഷ്മള സ്വീകരണം

കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദര്‍ശനത്തിനായി കുവൈത്തിലത്തെിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് കുവൈത്തില്‍ ഊഷ്മള സ്വീകരണം. 
വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രത്യേക വിമാനത്തില്‍ അമീരി വിമാനത്താവളത്തിലത്തെിയ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെയും ഒൗദ്യോഗിക സംഘത്തെയും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ നേതൃത്വത്തില്‍ ആചാരപരമായ സ്വീകരണമാണ് നല്‍കിയത്. 
കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ദേശീയ ഗാര്‍ഡ് മേധാവി ശൈഖ് മിഷ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ്, ദീവാനീകാര്യ മന്ത്രി ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്മദ് അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് തുടങ്ങിയ മന്ത്രിമാരും രാജ കുടുംബത്തിലെയും ഭരണകൂടത്തിലെയും പ്രമുഖരും രാജാവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലത്തെിയിരുന്നു. സൗദി രാജവംശത്തിലെ പ്രമുഖരായ അമീര്‍ ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് ആലു സഊദ്, അമീര്‍ മന്‍സൂര്‍ ബിന് അബ്ദുല്‍ അസീസ് ആലു സഊദ്, അമീര്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ്, അമീര്‍ തലാല്‍ ബിന് സഊദ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ്, അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന് അബ്ദുല്‍ അസീസ് ആലു സഊദ് തുടങ്ങിയ സൗദി രാജ കുടുംബത്തിലെ പ്രമുഖരും വന്‍ ഉദ്യോഗസ്ഥ സംഘവും സല്‍മാന്‍ രാജാവിനെ അനുഗമിച്ചത്തെിയിട്ടുണ്ട്. 
വിമാനത്താവളത്തില്‍നിന്ന് ചുവപ്പ് പരവതാനിയിലൂടെ പുറത്തിറങ്ങിയ രാജാവ് സൈനികര്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. 
തുടര്‍ന്ന് തുറന്നവാഹനത്തില്‍ അമീറിനോടൊപ്പം ഇരുന്ന രാജാവിനെ ബയാന്‍ പാലസിലത്തെിക്കുകയും ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകളേന്തിയ കുതിരപ്പടയാളികളുടെ അകമ്പടിയോടെ പ്രോട്ടോകോള്‍ പ്രകാരമുള്ള സ്വീകരണം നല്‍കുകയുമായിരുന്നു. 
21 റൗണ്ട് നീണ്ട ആചാരവെടിയും പരമ്പരാഗത കലാപ്രകടനങ്ങളും സ്വീകരണത്തിന് മാറ്റുകൂട്ടി. അടുത്തിടെ മറ്റൊരു ഭരണാധികാരിക്കും നല്‍കിയിട്ടില്ലാത്ത സ്വീകരണമാണ് സല്‍മാന്‍ രാജാവിനായി ഒരുക്കിയത്. 
തുടര്‍ന്ന് സല്‍മാന്‍ രാജാവും അമീറും അല്‍പസമയം ഒൗദ്യോഗിക സംഭാഷണങ്ങള്‍ നടത്തി. ഇരുവരും തമ്മിലുള്ള വിശദമായ സംഭാഷണങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.