????????? ??????????? ??????????? ??????????????? ??????? ????????? ????????? ???? ???????? ?????????? ????????? ??????? ???????? ?????? ?????? ??????????????? ?.??.???.?? ??????????????? ???. ????????????????

കലാകൗമാരം നിറഞ്ഞാടി ഇന്ത്യന്‍ സ്കൂള്‍  മെഗാ ആര്‍ട്സ് ഫെസ്റ്റിവല്‍

കുവൈത്ത് സിറ്റി: കലാകൗമാരം കഴിവുതെളിയിച്ച ഇന്ത്യന്‍ സ്കൂള്‍സ് മെഗാ ആര്‍ട്ട് ഫെസ്റ്റില്‍ ഭാരതീയ വിദ്യാഭവന്‍ ജേതാക്കളായി. എല്‍.കെ.ജി മുതല്‍ ഒന്നാം ക്ളാസ് വരെയുള്ള ഒന്നാം വിഭാഗത്തില്‍ 42 പോയന്‍റും രണ്ടാം ക്ളാസ് മുതല്‍ നാലാം ക്ളാസ് വരെയുള്ളവരുടെ വിഭാഗത്തില്‍ 56 പോയന്‍റും നേടിയാണ് ഭാരതീയ വിദ്യാഭവന്‍ മികവുതെളിയിച്ചത്. 
അഞ്ചുമുതല്‍ ഏഴുവരെയുള്ളവരുടെ വിഭാഗത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ ബ്രാഞ്ച് ജേതാക്കളായപ്പോള്‍ എട്ടുമുതല്‍ പത്തുവരെയുള്ളവരുടെ മത്സരത്തില്‍ ഡല്‍ഹി പബ്ളിക് സ്കൂളും 11, 12 ക്ളാസ് വിഭാഗത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സീനിയര്‍ ബ്രാഞ്ചും ജേതാക്കളായി. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍നടന്ന കലാമാമാങ്കത്തില്‍ 21 സ്കൂളുകളില്‍നിന്നായി 2000ത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
 ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കമ്യൂണിറ്റി സ്കൂളിന്‍െറ സീനിയര്‍, ജൂനിയര്‍, അമ്മാന്‍ ശാഖകളിലായാണ് കലാമത്സരങ്ങള്‍ അരങ്ങേറിയത്. കുവൈത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്‍റര്‍ സ്കൂള്‍ ആര്‍ട്ട് ഫെസ്റ്റിന് അരങ്ങൊരുങ്ങുന്നത്.  
സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി എണ്‍പതോളം ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരച്ചപ്പോള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആസ്വദിക്കാന്‍ പ്രൗഢമായ സദസ്സുമുണ്ടായിരുന്നു. ഓസ്കര്‍ അവാര്‍ഡ് ജേതാവ് പദ്മശ്രീ റസൂല്‍ പൂക്കുട്ടി മുഖ്യാതിഥിയായി. സമാപന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ മുഖ്യാതിഥിയായി. 
സമ്മാനവിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ബോര്‍ഡ് സെക്രട്ടറി അമീര്‍ മുഹമ്മദ്, അമ്മാന്‍ സ്കൂള്‍ പ്രന്‍സിപ്പല്‍ രാജേഷ് നായര്‍, പ്രോഗ്രാം കണ്‍വീനര്‍ ജേക്കബ് ജോര്‍ജ്, ജോയന്‍റ് കണ്‍വീനര്‍ സുനീഷ് മാത്യു എന്നിവരും സംബന്ധിച്ചു. കാറ്റഗറി ഒന്നില്‍ ഐബല്‍ പ്രവീണ്‍ പമ്പലാനി (ഡല്‍ഹി പബ്ളിക് സ്കൂള്‍) കലാപ്രതിഭയായപ്പോള്‍ റീന്‍ മേരിജോണ്‍ (ഇന്ത്യന്‍ എജുക്കേഷനല്‍ സ്കൂള്‍) കലാതിലകമായി. രണ്ടാം വിഭാഗത്തില്‍ ആരോണ്‍ വര്‍ഗീസ് ജയിംസ് (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ജൂനിയര്‍ ബ്രാഞ്ച്) കലാപ്രതിഭയും നക്ഷത്ര നീരജ ബിനു (ഇന്ത്യന്‍ എജുക്കേഷനല്‍ സ്കൂള്‍) കലാതിലകവുമായി. മൂന്നാം വിഭാഗത്തില്‍ മിലന്‍ എബ്രഹാം മാത്യൂ (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഖൈത്താന്‍) കലാപ്രതിഭയും ബതൂല്‍ റുകാദിയ (സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍) കലാതിലകവുമായി തെരഞ്ഞെടുക്കപ്പെട്ടു. നാലാം വിഭാഗത്തില്‍ ആബേല്‍ ക്രിസ് (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സീനിയര്‍) കലാപ്രതിഭയും ഐശ്വര്യ ഷാജി (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഖൈത്താന്‍) കലാതിലകവുമായി. 
അഞ്ചാം വിഭാഗത്തില്‍ മുഹമ്മദ് ബാസില്‍ ഹബീബ് (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സീനിയര്‍) കലാ പ്രതിഭയും പാര്‍വതി സുധീര്‍ നായര്‍ (യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍) കലാതിലകവുമായി തെരഞ്ഞെടുക്കപ്പെട്ടു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.