കുവൈത്ത് സിറ്റി: കല കുവൈത്ത് സാല്‍മിയ, അബൂഹലീഫ, മെഹ്ബൂല നോര്‍ത് യൂനിറ്റ് സമ്മേളനങ്ങള്‍ സമാപിച്ചു. സാല്‍മിയ യൂനിറ്റ് സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. ജെ. സജി അധ്യക്ഷത വഹിച്ചു. യൂനിറ്റ് കണ്‍വീനര്‍ മധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അനില്‍കുമാര്‍, ഹിക്മത്ത്, രമേശ് കണ്ണപുരം, വിനോദ്, അരുണ്‍കുമാര്‍, സജിത്ത് കടലുണ്ടി, കിരണ്‍, സുജിത് ഗോപിനാഥ്, വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തന സൗകര്യാര്‍ഥം സാല്‍മിയ അമാന്‍, സാല്‍മിയ എന്നീ രണ്ടു യൂനിറ്റുകളായി വിഭജിച്ചു. സാല്‍മിയ അമാന്‍ യൂനിറ്റിന്‍െറ ഭാരവാഹികളായി ജോസഫ് നാനി (കണ്‍.), പ്രജീഷ്, ഷിജുകുട്ടി (ജോയന്‍റ് കണ്‍.) എന്നിവരെയും സാല്‍മിയ യൂനിറ്റില്‍ ശരത്ചന്ദ്രന്‍ (കണ്‍.), ശൈലേഷ്, ഫിലിപ്പോസ് (ജോ. കണ്‍.) എന്നിവരെയും തെരഞ്ഞെടുത്തു. വിനോദ് പിള്ള സ്വാഗതവും ശരത്ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
അബൂഹലീഫ സെന്‍റര്‍ യൂനിറ്റ് സമ്മേളനം സി.എസ്. സുഗതകുമാര്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ അധ്യക്ഷത വഹിച്ചു. ബിജു രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്ഫര്‍, നാസര്‍, പി.ആര്‍. ബാബു എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പ്രസാദ് (കണ്‍.), സോനു, രാജന്‍ (ജോ. കണ്‍.). രതീഷ്കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബിജു രവീന്ദ്രന്‍ സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു.
മെഹ്ബൂല നോര്‍ത് യൂനിറ്റ് സമ്മേളനം ടി.വി. ഹിക്മത് ഉദ്ഘാടനം ചെയ്തു. ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.
യൂനിറ്റ് കണ്‍വീനര്‍ പ്രജോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജ്യോതിഷ് ചെറിയാന്‍, പി.ആര്‍. ബാബു, ബിനു ചമ്പക്കുളം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഓമനക്കുട്ടന്‍ (കണ്‍), മനോജ്, ബേസില്‍ (ജോ. കണ്‍). മനോജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബിനീഷ് സ്വാഗതവും ഓമനക്കുട്ടന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.