തുര്‍ക്കിയിലെ ഭീകരാക്രമണത്തില്‍ അമീര്‍ അനുശോചിച്ചു

കുവൈത്ത് സിറ്റി: തുര്‍ക്കിയുടെ തെക്ക്-കിഴക്കന്‍ പ്രവിശ്യയായ ഷര്‍നാഖില്‍ കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തില്‍ നിരവധിപേര്‍ മരിക്കാനിടയായ സംഭവത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് അയച്ച പ്രത്യേക സന്ദേശത്തില്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ദൈവം പരലോക മോക്ഷം നല്‍കി അനുഗ്രഹിക്കട്ടെയെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് സുഖപ്രാപ്തി ഉണ്ടാവട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു. മനുഷ്യത്വത്തിനുനേരെ വെല്ലുവിളിയുയര്‍ത്തുന്ന നിന്ദ്യവും ക്രൂരവുമായ ഇത്തരം സംഭവങ്ങളെ എതിര്‍ക്കാന്‍ എല്ലാവരും മുന്നോട്ടുവരണം. ഭീകരവാദ-തീവ്രവാദ സംഘടനകളെ നേരിടുന്നതിന് തുര്‍ക്കിയെടുക്കുന്ന നടപടികള്‍ക്ക് കുവൈത്തിന്‍െറ പിന്തുണയുണ്ടായിരിക്കുമെന്ന് അമീര്‍ കൂട്ടിച്ചേര്‍ത്തു. കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് എന്നിവരും തീവ്രവാദി ആക്രമണങ്ങളെ അപലപിച്ച് ഉര്‍ദുഗാന് സന്ദേശമയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.