കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ വാടകക്ക് താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റുകളിലെ ജലവിതരണത്തിന് നിയന്ത്രണം വരുന്നു. വൈദ്യുതി ഉപഭോഗം കണക്കാക്കാന്‍ ഓരോ ഫ്ളാറ്റിനും വെവ്വേറെ മീറ്ററുകള്‍ ഉണ്ടെങ്കിലും വെള്ളക്കരം ഫ്ളാറ്റ് വാടകയോട് ചേര്‍ത്ത് ഈടാക്കുന്ന രീതിയാണ് കുവൈത്തില്‍ നിലവിലുള്ളത്. ഈ സംവിധാനത്തില്‍ മാറ്റം വരുത്താനാണ് ജല-വൈദ്യുതി മന്ത്രാലയത്തിന്‍െറ തീരുമാനം.
റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റുകളില്‍ വെവ്വേറെ വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ച് ഓരോ ഫ്ളാറ്റിലെയും ഉപഭോഗത്തിനനുസരിച്ച് തുക ഈടാക്കാനാണ് പദ്ധതി. ഇതിനായി ഓരോ ഫ്ളാറ്റിലും പ്രത്യേകം വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കാന്‍ കെട്ടിട ഉടമകള്‍ക്ക് ജല -വൈദ്യുതി മന്ത്രാലയം നിര്‍ദേശം നല്‍കി. ഉപയോഗിക്കുന്ന ജലത്തിന് അനുസരിച്ച് കരം ഈടാക്കുന്നതിലൂടെ ദുര്‍വ്യയം തടയാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
അതേസമയം, കമേഴ്സ്യല്‍ ബില്‍ഡിങ്ങുകള്‍ക്ക് ഒരു അപ്പാര്‍ട്ട്മെന്‍റിന് ഒരുമീറ്റര്‍ എന്ന നിലവിലെ രീതി തുടരും. കമേഴ്സ്യല്‍ കെട്ടിടങ്ങളുടെ വെള്ളക്കരം കെട്ടിട ഉടമയാണ് ഒടുക്കേണ്ടത്. വ്യക്തിഗത മീറ്ററിങ് സംവിധാനം നിലവിലുള്ള ഖത്തര്‍ ഉള്‍പ്പെടെ രാജ്യങ്ങളില്‍ പഠനം നടത്തിയശേഷമാണ് പുതിയ രീതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ശുദ്ധജലത്തിന്‍െറ ദുര്‍വ്യയം തടയുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. താമസക്കാര്‍ വെള്ളം ദുര്‍വ്യയം ചെയ്യുന്നതുമൂലമുണ്ടാകുന്ന അധികബാധ്യതയില്‍നിന്ന് കെട്ടിട ഉടമകളെ ഒഴിവാക്കാനും സഹായകമാകും. അമിതോപയോഗം നടത്തുന്ന ഫ്ളാറ്റുകള്‍ കണ്ടത്തെി ജലവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഇന്ധനവില വര്‍ധനക്കൊപ്പം താമസസ്ഥലത്തെ വെള്ളക്കരവും വിദേശികള്‍ക്ക് ബാധ്യത
യാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.