കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ് സുലൈമാന്‍ ഫഹദ് അല്‍ ഫഹദ് സഹമന്ത്രിയായേക്കും. ഇക്കാര്യത്തില്‍ ഒൗദ്യോഗിക വിജ്ഞാപനം അടുത്ത ആഴ്ച ഉണ്ടാകുമെന്നാണ് സൂചന. സുരക്ഷാരംഗത്തെ സേവനങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തെ ആഭ്യന്തര സഹമന്ത്രി സ്ഥാനം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നാഷനല്‍ അസംബ്ളി സെക്രട്ടറി ജനറലായ അലാം അല്‍ കന്‍ദരി, കാബിനറ്റ് സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ റൗദാന്‍, ദീവാന്‍ അമീരി ചീഫ് പ്രോട്ടോകോള്‍ ഓഫിസര്‍ ഖാലിദ് അബ്ദുല്ല എന്നിവര്‍ക്കും സഹമന്ത്രി പദവി നല്‍കിയേക്കും. നേരത്തേ, വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ഖാലിദ് സുലൈമാന്‍ ജാറുല്ലയെ സര്‍ക്കാര്‍ സഹമന്ത്രി പദവി നല്‍കി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.