സോക്കര്‍ കേരളക്ക് ആദ്യജയം

കുവൈത്ത്: കേരള ഫുട്ബാള്‍ എക്സ്പാര്‍ട്ട്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് കെഫാക് സോക്കര്‍ ലീഗിന് വര്‍ണാഭമായ തുടക്കം. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന വിവിധ ടീമുകള്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങില്‍ കുവൈത്തിലെ സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പ്രവാസി ലോകത്തെ മികച്ച സോക്കര്‍ ലീഗായി അറിയപ്പെടുന്ന കെഫാക് ലീഗില്‍ 18 ടീമുകളാണ് മാറ്റുരക്കുന്നത്. കഴിഞ്ഞദിവസം നടന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സോക്കര്‍ കേരള യങ് ഷൂട്ടേഴ്സ് അബ്ബാസിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ റംഷീദ് തംബൂസും നിധീഷ് ഉണ്ണിയുമാണ് സോക്കറിന് വേണ്ടി ഗോളുകള്‍ നേടിയത്. മാന്‍ ഓഫ് ദി മാച്ചായി സോക്കര്‍ കേരളയുടെ റംഷീദ് തംബൂസിനെ തെരഞ്ഞെടുത്തു. 
രണ്ടാം മത്സരത്തില്‍ കേരള ചലഞ്ചേഴ്സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചാമ്പ്യന്‍സ് എഫ്.സി മികച്ച ജയം സ്വന്തമാക്കി. ഷാല്‍ബിന്‍, കിഷോര്‍, ഇര്‍ഷാദ് എന്നിവര്‍ ചാമ്പ്യന്‍സ് എഫ്.സിക്കുവേണ്ടി ഗോള്‍ നേടി. ചാമ്പ്യന്‍സ് എഫ്.സിയുടെ സുജിത്ത് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് അര്‍ഹനായി. തുടര്‍ന്ന് നടന്ന മത്സരത്തില്‍ മാക് കുവൈത്തിനെ കെ.കെ.എസ് സുറ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി. ബാറിന് കീഴെ മികച്ച പ്രകടനം കാഴ്ചവെച്ച കെ.കെ.എസ് സുറയുടെ ഗോള്‍ കീപ്പര്‍ മുക്താറാണ് മാന്‍ ഓഫ് ദി മാച്ച്. അവസാന മത്സരത്തില്‍ അല്‍ഫോസ് റൗദ അല്‍ ഷബാബ് എഫ് സിയെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തി. രണ്ടാം പകുതിയില്‍ സേവിയര്‍ പെരേരയാണ് വിജയഗോള്‍ നേടിയത്. പെരേര തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും. കനത്ത ചൂടിനെ വകവെക്കാതെ നിരവധി പേരാണ് കളികാണാന്‍ ഗാലറിയിലത്തെിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.