Posted On
date_range Updated On
date_range ആയുധംകാട്ടി വിദേശികളെ കവര്‍ച്ചചെയ്യുന്ന ഈജിപ്തുകാരന്‍ കസ്റ്റഡിയില്‍
കുവൈത്ത് സിറ്റി: മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി വിദേശികളില്‍നിന്ന് പണവും വിലകൂടിയ വസ്തുക്കളും കവര്‍ച്ചചെയ്തുവന്ന ഈജിപ്തുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇത്തരം കവര്‍ച്ച നടത്തിയ ഇയാളുടെ ഇരകളില്‍ കൂടുതലും ഏഷ്യക്കാരായിരുന്നു. വിദേശികളെ കവര്‍ച്ചക്കിരയാക്കുന്ന ഇയാളെ കുറിച്ച് പരാതികള്‍ ഏറിയതിനെ തുടര്‍ന്ന് രഹസ്യനീക്കത്തിലൂടെയാണ് പൊലീസ് വലയിലാക്കിയത്. പ്രതിയുടെ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വിലകൂടിയ മൊബൈല്‍ ഫോണുകള്‍, ലേഡീസ് ഹാന്‍ഡ്ബാഗുകള്‍, ഇന്‍റര്‍നെറ്റ് റൗട്ടറുകള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെടുത്തു. തുടര്‍നടപടികള്‍ക്കായി പ്രതിയെ പ്രത്യേക വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.