കുവൈത്ത് സിറ്റി: സബ്സിഡി നിയന്ത്രണം കുവൈത്ത് സമ്പദ്ഘടനക്ക് ഉണര്‍വേകുമെന്ന് മാര്‍ക്കറ്റിങ് റിസര്‍ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂഡീസ് കോര്‍പറേഷന്‍ റിപ്പോര്‍ട്ട്. എണ്ണവരുമാനത്തെ മാത്രം ആശ്രയിക്കുന്ന കുവൈത്തിനെ സംബന്ധിച്ചിടത്തോളം പൊതുചെലവ് കുറക്കുക എന്നത് അനിവാര്യമാണ്.
മേഖലയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വരുമാനത്തിന്‍െറ 80 ശതമാനവും എണ്ണ വില്‍പനയിലൂടെയുള്ള സാമ്പത്തികഘടനയാണ് കുവൈത്തിന്‍േറത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലയിടിവിനെ തുടര്‍ന്ന് മൊത്തം വരുമാനത്തില്‍ പോയവര്‍ഷം 41 ശതമാനം കുറവാണുണ്ടായത്. അതേസമയം, പൊതുചെലവില്‍ 1.8 ശതമാനത്തിന്‍െറ വര്‍ധനയും കണക്കാക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പെട്രോള്‍ സബ്സിഡി ഉള്‍പ്പെടെയുള്ള അമിത ചെലവുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം സമ്പദ്ഘടനക്ക് ശക്തി പകരുമെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്തിന്‍െറ സാമ്പത്തിക ഭദ്രതക്ക് കരുത്തുപകരുന്ന ധീരമായ ചുവടുവെപ്പെന്ന് ലോകബാങ്കും സാമ്പത്തിക വിദഗ്ധരും വിശേഷിപ്പിച്ചത് ഇതിന് അനുബന്ധമാണ്. അതിനിടെ, രാജ്യത്ത് ഇന്ധനവില കുത്തനെ ഉയര്‍ത്തിയ തീരുമാനം ഈ വര്‍ഷം അവസാനം വരെ മരവിപ്പിക്കാന്‍ ആലോചനയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അല്‍റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
എം.പിമാരുടെ സംയുക്ത യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, എല്ലാ തലത്തിലും ഏറെ പഠിച്ചെടുത്ത തീരുമാനമാണ് ഇന്ധന വില വര്‍ധനയെന്നും സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാവുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോഴും പറയുന്നത്. സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനും പാഴ്ച്ചെലവ് കുറക്കാനും ലക്ഷ്യമിട്ട് എടുത്ത തീരുമാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൗരന്മാരുടെ താല്‍പര്യം സംരക്ഷിക്കുന്നതാണെന്നാണ് ഒൗദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം. പെട്രോള്‍ വില 41 മുതല്‍ 83 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് കഴിഞ്ഞയാഴ്ച കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് മൂന്നുമാസത്തിലൊരിക്കല്‍ പെട്രോള്‍ വില പുനര്‍നിര്‍ണയിക്കാനും തീരുമാനമായിട്ടുണ്ട്. പ്രീമിയം പെട്രോളിന് ലിറ്ററിന് 60 ഫില്‍സ്, സൂപ്പര്‍ പെട്രോളിന് 65 ഫില്‍സ്, ലോ എമിഷന്‍ അള്‍ട്ര പെട്രോളിന് 95 ഫില്‍സ് എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഇത് യഥാക്രമം 85, 105, 165 ഫില്‍സ് ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.