2242 സ്വദേശികള്‍ക്കു കൂടി സര്‍ക്കാര്‍ നിയമനം

കുവൈത്ത് സിറ്റി: എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാമ്പത്തിക സാഹചര്യത്തിനിടയിലും പുതുതായി 2242 സ്വദേശി ഉദ്യോഗാര്‍ഥികള്‍ രാജ്യത്തെ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ നിയമിതരാകുന്നു. സര്‍ക്കാര്‍ മേഖലകളില്‍ ജോലിക്കുവേണ്ടി സിവില്‍ സര്‍വിസ് കമീഷനില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍നിന്നാണ് ഇത്രയും പേര്‍ക്ക് നിയമനം നല്‍കുക. ആഗസ്റ്റ് 14ന് ഇവര്‍ രാജ്യത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലിയില്‍ പ്രവേശിക്കും.
സിവില്‍ സര്‍വിസ് കമീഷനിലെ നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി നഹ്ല ബിന്‍ നാജി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. വികലാംഗര്‍ക്കും രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്കും സര്‍ക്കാര്‍ സര്‍വിസില്‍ മുന്തിയ പരിഗണന നല്‍കുമെന്ന് അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.